»   » ചോപ്ര കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടെ ബിടൗണിലേക്ക്

ചോപ്ര കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടെ ബിടൗണിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ബിടൗണ്‍ വാഴുന്ന സുന്ദരികളില്‍ രണ്ടുപേരാണ് ചോപ്ര സുന്ദരികളായ പ്രിയങ്ക ചോപ്രയും പരിണീത ചോപ്രയും. കുടുംബ പേര് നിലനിര്‍ത്തികൊണ്ട് തന്നെ മൂന്നാമതൊരാള്‍ കൂടെ ബോളിവുഡിലേക്ക് കടക്കുന്നു. മീര ചോപ്ര.

തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് മീര ബോളിവുഡിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്‍പേ ആറുയുരേ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ മീര പിന്നീട് തെലുങ്കിലും കന്നടയിലുമായി അഞ്ച് ചിത്രങ്ങളോളം ചെയ്‌തെങ്കിലും സ്ഥിരവാസം തമിഴില്‍ തന്നെയായിരുന്നു.

ബംഗാളി ചിത്രമായ ഗാംങ് ഓഫ് ഗോസ്റ്റ്‌സിന്റെ റീമേക്കായ ജഗന്‍മോഹിനിയിലാണ് മീര ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയങ്കയുടെ ബന്ധുവാണെങ്കിലും ബോളിവുഡ് സിനിമകള്‍ക്ക് വേണ്ട ടിപ്‌സൊന്നും താരത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് മീര പറയുന്നു. അതേ സമയം, തന്റെ തമിഴ് ചിത്രങ്ങളില്‍ നിന്നുള്ള പരിശീലനം ഗുണം ചെയ്യുമെന്നും മീരയ്ക്ക് വിശ്വാസമുണ്ട്.

മഛ്‌സേ ശാന്തി കരോഗി, ദോസ്താന, കമീനേ, ക്രിഷ്, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെല്ലാം പ്രിയങ്ക ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായി. മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള പരിണീതയുടെ ലേഡീസ് Vs റിക്കിയും ഇഷാഖ്‌സതേയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇവരുടെ പാതയിലേക്ക് മീരയും എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Meera Chopra
English summary
Priyanka Chopra's cousin sister Meera Chopra is gearing up for her big Bollywood debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam