»   » പ്രിയങ്കയുടെ ടീ ഷര്‍ട്ടും വിവാദത്തില്‍; ട്വിറ്ററില്‍ പൊങ്കാലയുമായി ആരാധകര്‍

പ്രിയങ്കയുടെ ടീ ഷര്‍ട്ടും വിവാദത്തില്‍; ട്വിറ്ററില്‍ പൊങ്കാലയുമായി ആരാധകര്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചതു മുതല്‍ ലോക മെമ്പാടും ആരാധകരെ സംമ്പാദിച്ച നടിയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ഒരു ടീ ഷര്‍ട്ട് ഇട്ടതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് പ്രിയങ്ക.

കോണ്ടെ വാസ്റ്റ് ട്രാവലര്‍ യാത്രാ മാസികയുടെ കവര്‍ചിത്രത്തിലെ ടീ ഷര്‍ട്ടാണ് പ്രിയങ്കയെ കുടുക്കിയിരിക്കുന്നത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങിനെ എഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് പ്രിയങ്ക മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ടത്.

അപമാനിച്ചു

ആകര്‍ഷകമായ ഈ ചിത്രം വഴി പ്രിയങ്ക അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും അപമാനിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശം.

വിമര്‍ശനം

കവര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രിയങ്കയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശവും ശകാരവും പരിഹാസവുമായി വന്നിരിക്കുകയാണ്. ടി ഷര്‍ട്ടിലെ അഭയാര്‍ടി ഷര്‍ട്ടിലെ അഭയാര്‍ഥി, കുടിയേറ്റക്കാര്‍, പുറമേനിന്നുള്ളവര്‍ എന്നീ വാക്കുകള്‍ ചുവപ്പ് മഷി കൊണ്ട് വെട്ടിയതാണ് എല്ലാവരെയും ചൊടിപ്പിച്ചത്.

താനൊരു യാത്രക്കാരി മാത്രം

താനൊരു യാത്രക്കാരി മാത്രമാണെന്ന് കാണിക്കാനായിരുന്നു ശ്രമമെങ്കിലും അതിന് അഭയാര്‍ഥികളുടെയും മറ്റും പലായനത്തെ വില കുറച്ചു കാണിക്കേണ്ടിയിരുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം.

പരോക്ഷ വിശദീകരണം

പ്രിയങ്കയ്‌ക്കെതിരെ ട്വിറ്ററില്‍ പൊങ്കാലയുമായി ആരാധകര്‍ വരാന്‍ തുടങ്ങിയതോടെ പരോക്ഷ വിശദീകരണവുമായി മാസിക രംഗത്ത് എത്തി.

അതിര്‍ത്തി തുറക്കുക

അതിര്‍ത്തികള്‍ തുറക്കുന്നതും അന്താരാഷ്ട്ര മതിലുകള്‍ ഇല്ലാതായി ഹൃദയങ്ങളും മനസ്സുകളും തുറക്കുന്നതുമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നാണ് മാസികയുടം വിശദീകരണം.

English summary
Actor Priyanka Chopra’s latest magazine cover, in which she sports a t-shirt, has not gone down well with some, who took to social media to slam it as “insensitive.”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam