»   »  ആദ്യം രാജ്ഞി കാണട്ടേ.. എന്നിട്ടാവാം നമുക്ക് !!!

ആദ്യം രാജ്ഞി കാണട്ടേ.. എന്നിട്ടാവാം നമുക്ക് !!!

Posted By: Ambili
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ഇന്ത്യന്‍ ചരിത്ര സിനിമയുടെ രണ്ടാം ഭാഗം 'ബാഹുബലി 2' ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പ് ലണ്ടനില്‍ റിലീസാവും.

എലിസബത്ത് രാജ്ഞി കണ്ടതിന് ശേഷമാണ് ചിത്രം ഇന്ത്യയില്‍ റിലീസാവുകയുള്ളു. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതിന്റെ ഏഴുപതാം വാര്‍ഷികം ബ്രിട്ടനുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാവും ചിത്രം പ്രദര്‍ശിപ്പിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരവധി ഇന്ത്യന്‍ സിനിമകള്‍ ഇതിനൊപ്പം പ്രദര്‍ശിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍.

രാജ്ഞിക്കൊപ്പം മോദിയും

ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. എന്നാല്‍ പരിപാടിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.

ചിത്രത്തിന്റെ റിലീസിങ്ങ്

സാംസ്‌കാരിക പരിപാടിക്കിടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 27 ന് ബ്രിട്ടിഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ബാഹുബലി 2 വിന്റെ ആദ്യ പ്രദര്‍ശനം നടക്കുന്നത്.

ബാഹുബലി 2

ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുമെടുത്ത കഥ പറഞ്ഞ ചിത്രമായിരുന്നു 'ബാഹുബലി'. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ബാഹുബലി 2'.

ദൃശ്യഭംഗി

ബാഹുബലി 2 വലിയൊരു വിജയമായി തീരുമെന്ന് ബോളിവുഡ് നടനും വിഷ്യുല്‍ എഫക്ട് കോര്‍ഡിനേറ്ററുമായ റാണ ദഗ്ഗുഭാട്ടി പറയുന്നത്. ചിത്രത്തിസലെ യുദ്ധങ്ങളെല്ലാം തുടക്കം പോലെ കൃത്യമായി തന്നെയാണ് അവസാനിപ്പിച്ചിരിക്കുന്നതെന്നും ബാഹുബലിയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ബാഹുബലി 2 വിലുള്ളതെന്നും താരം പറയുന്നു.

English summary
The British Film Institute will showcase Indian films as part of its India on Film program from April through December and Baahubali 2, will be one of the films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam