»   » ഷാരൂഖിന് സല്ലുവിനെ കടത്തിവെട്ടാനായില്ല

ഷാരൂഖിന് സല്ലുവിനെ കടത്തിവെട്ടാനായില്ല

Posted By:
Subscribe to Filmibeat Malayalam
Ra One
ഏറെ പ്രതീക്ഷകളോടെ തീയേറ്ററിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം റാ വണിന് പക്ഷേ ആദ്യ ദിനം പ്രതീക്ഷിച്ചത്ര കളക്ഷന്‍ നേടാനായില്ല. ആദ്യ ദിനം റാ വണ്‍ 22 കോടി വാരുമെന്നായിരുന്നു പ്രവചനങ്ങള്‍.

സല്‍മാന്‍ ഖാന്‍ നായകനായ ബോഡിഗാര്‍ഡ് 21 കോടിയാണ് ഒറ്റ ദിവസം കൊണ്ടുണ്ടാക്കിയത്. ബോഡിഗാര്‍ഡിന്റെ ഈ റെക്കോര്‍ഡ് റാ വണ്‍ തകര്‍ക്കുമെന്നായിരുന്നു സിനിമാ പ്രേമികള്‍ കരുതിയിരുന്നത്. എന്നാല്‍ ആദ്യ ദിനം റാ വണിന്റെ കളക്ഷന്‍ 18.5 കോടിയിലൊതുങ്ങി.

രാജ്യത്തെമ്പാടുമുള്ള 3,200 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചില സ്ഥലങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ വര്‍ദ്ധനവുണ്ടായിരുന്നു. ഇതും കളക്ഷന്‍ കുറയാന്‍ കാരണമാക്കിയെന്ന് കരുതുന്നു.

ബോഡിഗാര്‍ഡ് 2,700 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്ത്. ആദ്യ ദിവസം 21 കോടി വാരിയ ബോഡിഗാര്‍ഡിന് രണ്ടാം ദിനം 19.3 കോടിയാണ് ലഭിച്ചത്. ആദ്യ അഞ്ച് ദിനങ്ങളില്‍ 80 കോടിയോളമാണ് ബോഡിഗാര്‍ഡിന് ലഭിച്ചത്.

എന്നാല്‍ റാ വണ്‍ ബോഡിഗാര്‍ഡിനെ മറികടക്കുമെന്ന് ചിലരെങ്കിലും കരുതുന്നു. കഴിഞ്ഞ ദീപാവലിയ്ക്ക് തീയേറ്ററുകളിലെത്തിയ ഗോല്‍മാലിന് ആദ്യം പ്രേക്ഷക ശ്രദ്ധ നേടാനായില്ലെങ്കിലും പിന്നീട് നല്ല കളക്ഷന്‍ ലഭിച്ചുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Shah Rukh Khan's much-awaited Ra.One collected Rs 18.5crore on its opening day, takings that were below analysts' expectations. Trade analyst Taran Adarsh who had estimated the film to collect Rs 22crore on the first day said: "The evening shows of the film took a beating because of laxmi puja and this was reflected in the numbers for the first day."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam