twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോപ്പിയടി വിവാദം, രാജമൗലിയുടെ മഗധീരയ്ക്ക് തിരിച്ചടി!!! പിന്നില്‍ നിര്‍മാതാവ് അല്ലു അരവിന്ദ്???

    ബോളിവുഡ് ചിത്രം രാബ്‌തേക്കെതിരായ കേസ് മഗധീര ടീം പിന്‍വലിച്ചു.

    By Karthi
    |

    കോപ്പിയടിയും അതിന്റെ വിവാദങ്ങളും എക്കാലവും സിനിമ ലോകത്ത് ഉണ്ടാകാറുണ്ട്. പലപ്പോഴും ഈ വിവാദങ്ങള്‍ കോടതികളിലേക്കും നീളാറുണ്ട്. പലപ്പോഴും കോടതിക്ക് പുറത്ത് ഇഴ പരിഹരിക്കപ്പെടാറുമുണ്ട്. എസ്എസ് രാജമൗലി ഒരുക്കിയ മഗധീരയായിരുന്നു ഒടുവില്‍ വിവാദത്തിന് തിരി പകര്‍ന്ന ചിത്രം.

    മാധവനെ സങ്കടപ്പെടുത്തിയ മോഹന്‍ലാല്‍... സിനിമയിലേക്കുള്ള അവസരത്തിനും വിലങ്ങ് തടിയായി??? മാധവനെ സങ്കടപ്പെടുത്തിയ മോഹന്‍ലാല്‍... സിനിമയിലേക്കുള്ള അവസരത്തിനും വിലങ്ങ് തടിയായി???

    രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍... രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

    ബോളിവുഡ് ചിത്രം രാബ്‌തെയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കോപ്പിയടി വിവാദം ഉയര്‍ന്നത്. രാജമൗലിയുടെ മഗധീരയുടെ കോപ്പിയടിയാണ് രാബ്‌തെ എന്നായിരുന്നു വാദം. ട്രെയിലര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു രാബ്‌തെ ടീമിനെതിരെ മഗധീരയുടെ നിര്‍മാതാക്കള്‍ നിയമ നടപടിക്ക് തുനിഞ്ഞത്.

    കേസ് കോടതിയിലേക്ക്

    കേസ് കോടതിയിലേക്ക്

    സംഭവം വിവാദമായതോടെ രാബ്‌തെ മഗധീരയുടെ കോപ്പിയടിയല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാദിച്ചു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനായിരുന്നു മഗധീര നിര്‍മാതാക്കളുടെ തീരമാനം. രണ്ട് ചിത്രങ്ങളുടേയും പ്രമേയം പുനര്‍ജന്മമായിരുന്നു.

    നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു

    നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു

    വിവാദം തുടങ്ങി ആദ്യ ദിനം മുതല്‍ രാബ്‌തേ മഗധീരയുടെ പകര്‍പ്പല്ലെന്ന വാദമാണ് രാബ്‌തേ ടീം ഉന്നയിച്ചിരുന്നത്. രണ്ട് ചിത്രങ്ങളിലും സമാനമായി ഉണ്ടായിരുന്നത് പുനര്‍ജന്മമായിരുന്നു. അത് മറ്റുള്ള സിനിമകളിലുമുണ്ട്. അല്ലാതെ മറ്റൊന്നും പൊതുവായി ഇല്ലെന്ന് രാബ്‌തെ ടീം പറയുന്നു.

    കേസില്‍ മഗധീരയക്ക് തിരിച്ചടി

    കേസില്‍ മഗധീരയക്ക് തിരിച്ചടി

    നിയമയുദ്ധത്തില്‍ തങ്ങള്‍ വിജയം നേടിയതായി രാബ്‌തേ ടീം അറിയിച്ചു. രാബ്‌തേക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ചുവെന്ന് മഗധീരയുടെ ഔദ്യോഗിക വക്താവും അറിയിച്ചിട്ടുണ്ട്. കേസ് വാദി ഭാഗം പിന്‍വലിച്ചതോടെ രാബ്‌തേ മഗധീരയുടെ പകര്‍പ്പല്ലെന്ന് വ്യക്തമായെന്ന് രാബ്‌തേ ടീം പറഞ്ഞു.

    തിരക്കഥ നല്‍കിയിരുന്നു

    തിരക്കഥ നല്‍കിയിരുന്നു

    കഴിഞ്ഞ ഒരുമാസം മുമ്പ് തന്നെ ചിത്രം കണ്ട് നോക്കാന്‍ മഗധീര നിര്‍മാതാവിനോട് രാബ്‌തേ ടീം പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം കാണാന്‍ നിര്‍മാതാവ് അല്ലു അരവിന്ദ് തയാറായിരുന്നില്ല. ചിത്രത്തിന്റെ തിരക്കഥയും അല്ലു അരവിന്ദിന് നല്‍കിയിരുന്നു. അങ്ങനെയാകാം രാബ്‌തെ മഗധീരയുടെ പകര്‍പ്പല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞതെന്നും അവര്‍ പറയുന്നു.

    തെറ്റിദ്ധരിക്കപ്പെട്ടതാകാം

    തെറ്റിദ്ധരിക്കപ്പെട്ടതാകാം

    മഗധീര ടീം തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് രാബ്‌തേയുടെ സംവിധായകന്‍ ദിനേശ് വിജന്‍ പറഞ്ഞു. കോടതിയിലെ വാദങ്ങളില്‍ പുനര്‍ജന്മം ഒരുപാട് സിനിമകളില്‍ വന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടാകാം. എന്തായാലും അവര്‍ കേസ് പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    രാജമൗലിയുടെ മഗധീര

    രാജമൗലിയുടെ മഗധീര

    ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ തേജ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായിരുന്നു മഗധീര. പൂര്‍വ്വ ജന്മത്തില്‍ നഷ്ടമായ പ്രണയം പുതിയ ജന്മത്തില്‍ സ്വന്തമാക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം.

    രാബ്‌തേ

    രാബ്‌തേ

    സുഷാന്ത് സിങ് രജ്പൂത്തിനേയും കൃതി സനോണിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദിനേശ് വിജന്‍ സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായിരുന്നു രാബ്‌തേ. പൂര്‍വ്വ ജന്മ കഥ വിഷയമാകുന്ന രാബ്‌തേയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചതും.

    English summary
    After a legal battle between both the sides, the makers of Raabta, today morning, sent a message saying, 'RAABTA wins !!!! Magadheera withdraws.' An official from the Magadheera team also confirmed that they have withdrawn the case and have agreed to an out of court settlement instead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X