»   » സല്‍മാന്‍ ഖാന്റെ റേസ് 3ലെ രഹസ്യം, പോസ്റ്റര്‍ പുറത്ത് വിട്ടു

സല്‍മാന്‍ ഖാന്റെ റേസ് 3ലെ രഹസ്യം, പോസ്റ്റര്‍ പുറത്ത് വിട്ടു

Posted By: Akhila KS
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിങ് വിവിധ ഭാഗങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വില്ലന്‍ കഥാപാത്രത്തിന് തുല്യമായാണ് സല്‍മാന്‍ ഖാന്റെ കഥാപാത്രം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രത്യേകമായി ശത്രുക്കളുടെ മനസിനെ സ്വാധീനിച്ച് വകവരുത്തുന്ന ഒരു കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അമ്മയില്ലാത്ത ആറ് വര്‍ഷങ്ങള്‍, അമ്മയെ ഓര്‍ക്കാത്ത ഒരു ദിനവുമില്ല, വികാരഭരിതനായി അര്‍ജുന്‍ കപൂര്‍!

ഇപ്പോഴിതാ ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ കഥാപാത്രത്തെ വെളിപ്പെടുത്തികൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. ഒരു കിടിലന്‍ വേഷത്തില്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്ന സല്‍മാന്റെ ലുക്കാണ് പോസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ജാക്ലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയിസി ഷാ, സാഹിബ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

race3

ജെസികാ എന്ന കഥാപാത്രത്തെയാണ് ജാക്ലിന്‍ ഫെര്‍ണാണ്ടസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജന എന്ന കഥാപാത്രത്തെ ഡെയിസിയും അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒത്തിരി ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് ചിത്രത്തിലെ ഓരോ ഭാഗമെന്ന് കേള്‍ക്കുന്നുണ്ട്. ത്രില്ലിങ്ങായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പോലും വിലയിരുത്തുന്നത്.

അബുദാബിയില്‍ വെച്ചും ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗമാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം 2018 ജൂണ്‍ 18ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ടിപ്‌സ് ഫിലിംസിന്റെയും സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെയും ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
race 3 interesting facts about the salman khan starrer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X