»   » നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!

നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!

Written By:
Subscribe to Filmibeat Malayalam

ഗോസിപ്പുകൾ അതിന്റെ വഴിയ്ക്ക് പോയ്കോട്ടെ തനിയ്ക്ക് തന്റേതായ തീരുമാനങ്ങളും ശരിയുമുണ്ടെന്നും മുഖം നോക്കാതെ ഏതു സദസിലും വിളിച്ചു പറാൻ ധൈര്യമുള്ള ഒരു ബോളിവുഡ് താരമാണ് രാധിക ആപ്തെ. ഗോസിപ്പ് കോളങ്ങളെ പുച്ഛിച്ചു തള്ളുന്ന താരത്തെ ട്രോളന്മാർക്ക് വരെ ഒന്നു ഭയപ്പെടുന്നുണ്ട്.

radika aptea

ഇതൊരു ഒന്നൊന്നര കണ്ണടയാണ് മക്കളെ! ഇതു വച്ചാൽ പലതും അറിയാം, വാലില്ലാ കണ്ണട പങ്കുവെച്ച് ഹരീഷ്

രാധികയുടെ പല വെളിപ്പെടുത്തലും വിവാദങ്ങൾ വിളിച്ചു വരുത്താറുണ്ട്. എന്നാൽ എത്ര വിവാദങ്ങൾ തന്നെ തേടി എത്തിയാലും പറഞ്ഞ വാക്കിൽ നിന്ന് ഒരടി മാറാനോ. തന്റെ തീരുമാനങ്ങളിൽ നിന്ന് ഒരു അടി ചലിക്കാനോ താരം തയ്യാറാവുകയില്ല. ഇപ്പോൾ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി രാധിക രംഗത്തെത്തിയിരിക്കുകയാണ്. നേഹ ധൂപിയുടെ ചാറ്റ് ഷോയിലാണ് വിവാദ വെളിപ്പെടുത്തൽ.

പിഷാരടിയുടെ ഫേസ്ബുക്കിൽ കമന്റുകളുടെ പ്രളയം, കാരണം സർപ്രൈസ്!!

തൂഷാർ കപൂറുമായി പ്രണയം

രണ്ടു താരങ്ങൾ തുടർച്ചയായോ കുറച്ചു അടുത്തോ അഭിനയിച്ചാൽ അവർ തമ്മിൽ പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമുള്ള വാർത്തകൾ ഗോസിപ്പ് കോളത്തിൽ ഇടംപിടക്കും. ഇപ്പോഴിത രാധികയേയും തുഷാറിനെ കുറിച്ചുള്ള ഡേറ്റിങ് കഥകൾ ചൂട് പിടിക്കുന്നുണ്ട്. ഇതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വാർത്തയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് താരം വിമർശിച്ചിരിക്കുന്നത്. ഇത്തരത്തിൽ പുറത്തു വരുന്ന ഗോസിപ്പു വാർത്തയെ താൻ കാര്യമായി എടുക്കുന്നില്ല. നെഗറ്റീവ് കമ്മന്റുകളെ കണ്ടില്ലെന്ന് നടിക്കാറാളുള്ളത്. തന്റെ കയ്യിൽ തുഷാർ കപൂറിന്റെ ഫോൺ നമ്പർ പോലുമില്ല. അതുപോലെ തുഷാറിന്റെ സഹോദരിയുടെ കമ്മന്റു കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു.

താരത്തെ വിടാതെ പിടിച്ച് പാപ്പരാസികൾ

പ്രണയ വാർത്തകൾ കൊണ്ടൊന്നും ഈ പ്രശ്നം തീരുന്നില്ല. ഇതിനെ ചുറ്റിപ്പറ്റി പല സംഭവകഥകളും ഉയർന്നു വന്നിരുന്നു. തുഷാറിന്റെ സഹോദരി എക്താ കപൂർ, ആരാണ് രാധിക എന്ന് ചോദിച്ചുവെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇത് ബോളിവുഡിൽ ചലനം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകളെ താൻ കാര്യമാക്കുന്നില്ല. കൂടൊതെ ഈ സംഭവം നടക്കുമ്പോൾ താൻ ലണ്ടനിൽ നൃത്തം അഭ്യസിക്കുകയായിരുന്നു. അവർ എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് തനിയ്ക്ക് ഒരു ധാരണയുമില്ല. സംഭവത്തിനു ശേഷം എക്തയെ കണ്ടപ്പോൾ അവർ നല്ല രീതിയിലാണ് തന്നോടു പെരുമാറിയതെന്നും രാധിക പറഞ്ഞു.

മുഖത്തടിച്ചു

രാധിക ആപ്തെ ഒരു തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ മുഖത്തടച്ചത് സംഭവം വിവാദമായിരുന്നു. ഇക്കാര്യം രാധിക തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്.സിനിമ സെറ്റിലെത്തിയ ആദ്യ ദിവസമാണ് രാധികയ്ക്ക് നേരെ അങ്ങനെ ഒരു അനുഭവം ഉണ്ടായത്. തമിഴിലെ ഒരു പ്രശസ്തനായ നടനാണ് തന്റെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തെപ്പറ്റി രാധിക പറയുന്നത് ഇങ്ങനെ: ആ സിനിമ സെറ്റിലെ തന്റെ ആദ്യ ദിവസമായിരുന്നു. ഞാൻ അവിടെ ഇരിക്കുമ്പോഴാണ് ആയാൾ എന്റെ അടുത്ത് വന്നിരിക്കുകയായിരുന്നു. ശേഷം അയാളുടെ കൈ ലിരലുകൾ എന്റെ കാലുകളിൽ തലോടാൻ തുടങ്ങിയിരുന്നു. തനിയ്ക്ക് ആ നടനുമായി മുൻപരിചയം ഒന്നുമില്ല. ആദ്യമായാണ് ആയാ‌ളെ കാണുന്നത് തന്നെ. അന്ന് ആ സൈറ്റിൽ താൻ വളരെ അധികം അപമാനിക്കപ്പട്ടു. അതിന് അയാളുടെ മുഖത്ത് അടിച്ചാണ് മറുപടി നൽകിയതെന്ന് രാധിക പറഞ്ഞു.

രാധികയും ബിക്കിനിയും

കുറച്ച് ദിവസം മുൻപ് ബിക്കിനി ധരിച്ച് ബിച്ചിലിരിക്കുന്ന രാധികയുടെ ചിത്രത്തിനു നേരെ ട്രോളന്മാർ രംഗത്തെത്തിയിരുന്നു.നടിയുടെ വേഷം ഇന്ത്യൻ സംസ്കാരത്തിനു ചേരുന്നതല്ല എന്നാണ് ഇവരുടെ വിമർശനം.. എന്നാൽ സൈബർ ആക്രമണം ശക്തമായപ്പോൾ സദാചാരവാദികൾക്ക് തക്ക മറുപടിയുമായി രാധിക രംഗത്തെത്തിയിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ തനിയ്ക്ക് ചിരിയാണ് വരുന്നത്. ബിച്ചിൽ ബിക്കിനിയ്ക്ക് പകരം സാരി ഉടുത്തു പോകണമെന്നാണോ നിങ്ങൾ പറയുന്നത്- രാധിക ചോദിച്ചു.

English summary
Radhika Apte on Ekta Kapoor’s comment about her: I found it very funny

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X