»   » ആര്‍ത്തവത്തെ കുറിച്ചും സെക്‌സിനെ കുറിച്ചും ഫഹദ് ഫാസിലിന്റെ നായിക തുറന്ന് പറയുന്നു

ആര്‍ത്തവത്തെ കുറിച്ചും സെക്‌സിനെ കുറിച്ചും ഫഹദ് ഫാസിലിന്റെ നായിക തുറന്ന് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടി രാധിക ആപ്തയെ മലയാളികള്‍ക്ക് പരിചയം ഫഹദ് ഫാസിലിന്റെ നായിക എന്ന നിലയിലാണ്. അതെ ഹരം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തിയ രാധികയ്ക്ക് എന്തും തുറന്ന് പറയുന്നതിനോടോ തുറന്ന് കാണിക്കുന്നതിനോടോ യാതൊരു വിമുഖതയുമില്ല എന്ന് ഇതിനോടകം ആരാധകര്‍ക്ക് ബോധ്യപ്പെട്ടതാണ്.

രാധിക ആപ്‌തെയുടെ അര്‍ധനഗ്ന ഫോട്ടോഷൂട്ട് വൈറലാകുന്നു; പൂര്‍ണ്ണ നഗ്നയായവര്‍ക്ക് എന്ത് അര്‍ധനഗ്നത ?

നഗ്നയായും അര്‍ധനഗ്നയായും അഭിനയിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ കൊണ്ടും, കാസ്റ്റിങ് കൗച്ചിങിനെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ കൊണ്ടപമൊക്കെ വാര്‍ത്തകളില്‍ എന്നും നിറയുന്ന രാധിക ഇപ്പോഴിതാ വീണ്ടുമൊരു അഭിമുഖത്തിന്റെ പേരില്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. പുതിയ സിനിമയെ കുറിച്ച് സംസാരിക്കവെയാണ് രാധിക സെക്‌സിനെ കുറിച്ചും ആര്‍ത്തവത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞത്.

പാഡ് മന്‍ എന്ന പുതിയ ചിത്രം

രാധിക ആപ്തയുടെ ഏറ്റവും പുതിയ ചിത്രമാണ് പാഡ് മാന്‍. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രം ഒരു പുരുഷന്‍ സാനിറ്ററി നാപ്കിന്‍ ആകുന്നതിനെ കുറിച്ചാണ് പറയുന്നത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധകയ്‌ക്കൊപ്പം സോനം കപൂറും നായികയായെത്തുന്നു.

ചിത്രത്തെ കുറിച്ച്

പാഡ് മാന്‍ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട് എന്ന് രാധിക പറയുന്നു. ഒരു പെണ്ണ് എല്ലാ മാസവും ആര്‍ത്തവ സമയത്ത് അനുഭവിയ്ക്കുന്ന അസ്വസ്തകളെ മറികടക്കാന്‍ ഈ സിനിമ സഹായിക്കും എന്നാണ് നടി പറയുന്നത്.

മനുഷ്യ ശരീരവും സെക്‌സും

മനുഷ്യ ശരീരത്തെയും ലൈംഗികതയെയും ആര്‍ത്തവത്തെയുമൊക്കെ കുറിച്ച് പറയാന്‍ നമ്മുടെ രാജ്യത്തില്‍ ഇപ്പോഴും നാണക്കേടാണ്. ശരീരം കൊണ്ട് എന്ത് ചെയ്താലും അത് പ്രശ്‌നമായി മാറുന്നു. അതിനും മാത്രം എന്താണ് മനുഷ്യ ശരീരത്തിലും സെക്‌സിലും ഉള്ളത് എന്നാണ് രാധിക ചോദിക്കുന്നത്.

ആര്‍ത്തവത്തെ കുറിച്ച്

സ്ത്രീകളുടെ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ആളുകളുടെ മുന്നില്‍ വച്ച് സാനിറ്ററി നാപ്കിന്‍ തൊടുന്നത് പോലും ഇവിടെ വലിയ സംഭവമാണ്. എന്നാല്‍ ഇതിനെക്കാളൊക്കെ വലിയ പ്രശ്‌നങ്ങള്‍ ഒരുപാട് രാജ്യത്തുണ്ട്.

ആര്‍ത്തവത്തെ ഭയക്കുന്നത് എന്തിന്

ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ പുരുഷന്മാര്‍ക്ക് ഭയമാണ്. എന്തിനേറെ പുരുഷന്മാര്‍ക്ക് മാത്രമല്ല, ആര്‍ത്തവം അനുഭവിയ്ക്കുന്ന സ്ത്രീകളും ഇതേ കുറിച്ച് സംസാരിക്കുന്നില്ല. സമൂഹം സൃഷ്ടിച്ച വിലക്കാണിത്. ഇത് മാറണം എന്നാണ് രാധികയുടെ അഭിപ്രായം.

രാധികയെ കുറിച്ച് പറയുമ്പോള്‍

രാധികയെ കുറിച്ച് പറയുമ്പോള്‍ നടി ചെയ്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും കുറിച്ച് പറയണം. പര്‍ച്ചേഡ് എന്ന ചിത്രത്തില്‍ ആദില്‍ ഹുസൈനുമായുള്ള സെക്‌സ് രംഗങ്ങള്‍ അഭിനയിച്ച നടിയാണ് രാധിക. ഈ വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കാകുകയും ചെയ്തിരുന്നു. അനുരാഗ കുഷ്യപയുടെ ഹ്രസ്വ ചിത്രത്തിലും രാധിക അര്‍ധനഗ്നയായി എത്തിയിട്ടുണ്ട്.

ഇതേ കുറിച്ച് രാധിക പറഞ്ഞത്

ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയം എന്റെ തൊഴിലാണെന്നാണ് രാധിക പ്രതികരിച്ചത്. എനിക്ക് കൗതുകമായി തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. തന്റെ എല്ലാ പ്രവൃത്തികള്‍ക്കും താന്‍ മാത്രമാണ് ഉത്തരവാദി എന്നും രാധിക പറഞ്ഞിരുന്നു.

കബാലി നായിക

രജനികാന്തിനൊപ്പം കബാലി എന്ന ചിത്രത്തില്‍ നായികയായി എത്തിയത് രാധികയുടെ താരമൂല്യം വര്‍ധിപ്പിച്ചിരുന്നു. തമിഴിലും ബോളിവുഡിലുമാണ് രാധിക കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. വെറും ഗ്ലാമര്‍ നായിക എന്ന് ചൊല്ലി രാധികയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. കാമ്പുള്ള കഥാപാത്രങ്ങളാണ് രാധിക തിരഞ്ഞെടുക്കുന്നത്. ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഗ്ലാമറാകുന്നതും.

English summary
Actress Radhika Apte, who has often been under the scanner for her 'bold' approach in her films, says anything remotely associated with human body can turn out to be a problem in India - a country that is 'very ashamed of sexuality and physicality'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam