»   »  രാധിക തല്ലിയത് ആ തെന്നിന്ത്യന്‍ സൂപ്പർ താരത്തെ! കൂടുതൽ വിവരങ്ങൾ പുറത്ത്...

രാധിക തല്ലിയത് ആ തെന്നിന്ത്യന്‍ സൂപ്പർ താരത്തെ! കൂടുതൽ വിവരങ്ങൾ പുറത്ത്...

Written By:
Subscribe to Filmibeat Malayalam

ഒരു തെന്നിന്ത്യൻ നടനെ തല്ലേണ്ടി വന്നു എന്നുള്ള ബേളിവുഡ് താരം രാധിക ആപ്തെയുടെ വെളിപ്പെടുത്താൽ സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. തന്റെ കാലിൽ മോശമായി സ്പർശിച്ചുവെന്നും അതിനാൽ തന്നെ അയാളുടെ താരപദവി മറന്ന് എനിയ്ക്ക് അയാളെ തല്ലേണ്ടി വന്നുവെന്ന് താരം തുറന്നടിച്ചിരുന്നു. എന്നാൽ താരത്തിന്റെ പേരോ അയാളെ കുറിച്ചുള്ള ഒരു സൂചനയോ താരം നൽകിയിരുന്നില്ല.

radika apthea

നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!

ഇപ്പോഴിത ആ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുകയാണ്. ലയൺ, ലെജൻഡ് എന്നീ രണ്ട് തെലുങ്ക് ചിത്രത്തിലാണ് രാധിക അഭിനയിച്ചിട്ടുള്ളത്. ഇരു ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയിരുന്നത് ബാലകൃഷ്ണയാണ്. എന്നാൽ താരത്തിന്റെ വെളിപ്പെടുത്തലിനു ശേഷം അദ്ദേഹത്തിന്റെ നേർക്കാണ് വിരലുകൾ നീണ്ടിരിക്കുന്നത്.

പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

മോശ അനുഭവം

നേഹ ദൂപിയ അവതരിപ്പിക്കുന്ന ഒരു ഷോയിലാണ് രാധിക തനിയ്ക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ചു വെളിപ്പെടുത്തിയത്. തെന്നിന്ത്യൻ സിനിമകളിൽ പുരുഷാധിപത്യം ഉണ്ടോ എന്നുള്ള അവതാരകയുടെ ചോദ്യത്തിലാണ് താരം മറുപടി പറഞ്ഞത്. എല്ലാ തെന്നിന്ത്യൻ ഭാഷകളും ഒരു പോലെയല്ല. തെലുങ്ക് സിനിമയിൽ നിന്നാണ് തനിയ്ക്ക് മേശമായ അനുഭവം നേരിട്ടതെന്നും താരം പറഞ്ഞു. രണ്ടു തെലുങ്ക് ചിത്രങ്ങളാണ് താൻ ഇതുവരെ ചെയ്തിട്ടുള്ളത് . രണ്ടിടത്തും വിചിത്രമായ അനുഭവമാണ് തനിയ്ക്ക് ഉണ്ടായത്. ഒരു തെലുങ്ക് ചിത്രത്തിൻ നേരിട്ട അനുഭവം പറയാം എന്നു പറഞ്ഞു കൊണ്ടാണ് താരം സംഭാഷണം തുടങ്ങിയത്.സെറ്റിലെത്തിയ എന്നോട് അതിലെ നായകൻ പറയുന്നതിങ്ങനെ, -‘രണ്ട് മണിക്കൂർ മുമ്പേ വിളിച്ചതല്ലേ, , നീ കാരണം ഞാൻ എത്ര നേരം കാത്തിരുന്നു. ഇങ്ങനെയല്ല എന്നോട് പെരുമാറേണ്ടത്.' എന്നാൽ ഞാൻ അതത്ര കാര്യമാക്കിയില്ല. പിന്നിടാണ് അയാളിൽ നിന്നു തന്നെ മറ്റൊരു മോശമായ അനുഭവം ഉണ്ടായതെന്നും നടി പറ‍ഞ്ഞു.

കാലിൽ സ്പർശിച്ചു

ആ ചിത്രത്തിൽ തന്നെ ഒരു സുഖമില്ലാതെ കിടക്കുന്ന സീനിൻ എടുക്കുന്നതിനിടെയാണ് ആ സംഭവം നടക്കുന്നത്. ചിത്രീകരണത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. നേരത്തെ പറഞ്ഞ താരവും എത്തിയിരുന്നു. കൂടെത സീനിന്റെ റിഹേഴ്സലും എടുത്തിരുന്നു.എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയം പോലുമില്ലായിരുന്നു. ആയാൾ ആ നേരത്തെ തന്റെ കാലിൽ മോശമായി സ്പർശിക്കുകയായിരുന്നു. പെട്ടെന്ന് എനിയ്ക്ക് ദേഷ്യം വരുകയും എല്ലാവരും നോക്കി നിൽക്കേ അയാളുടെ മുഖത്തടിക്കുകയും ചെയ്തു.ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. കുറെ സമയം ദേഷ്യത്തോടെ തന്നെ തുറിച്ചു നോക്കിയിരുന്നു. പക്ഷേ പിന്നെ എന്നെ തൊടാനെ വന്നിട്ടില്ല.

പ്രതിഫലം തെന്നിന്ത്യൻ ചിത്രങ്ങൾക്ക്

ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് തെന്നിന്ത്യൻ ചിത്രങ്ങൾക്കാണെന്നും രാധിക കൂട്ടിച്ചേർത്തു.കരിയറിന്റെ തുടക്കകാലത്ത് എന്തൊക്കെ ചെയ്യേണ്ടി വന്നു എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ആദ്യകാലങ്ങളിൽ തെന്നിന്ത്യൻ സിനിമയിലാണ് താൻ ജോലി ചെയ്തിരുന്നതെ. അവിടെ നിന്ന് തനിയ്ക്ക് മികച്ച പ്രതിഫലവും ലഭിച്ചിട്ടുണ്ടെന്നും താരം പറ‍ഞ്ഞു. ബോളിവുഡിനു പുറമോ, മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.

രജനി സൂപ്പർ

അഭിമുഖത്തിൽ രജനികാന്തിനെ കുറിച്ച് പറയാനും താരം മറന്നില്ല. കബാലിയില്‍ രജനികാന്തിനൊപ്പമുള്ള അനുഭവും രാധിക സന്തോഷത്തോടെ പങ്കുവെച്ചിരുന്നു. 'മഹാനായ വ്യക്തിയാണ് അദ്ദേഹം കൂടാതെ ഞാൻ അഭിനയിച്ചതിൽവെച്ച് ഏറ്റവും എളിമയുള്ള താരമെന്നും രാധിക കൂട്ടിച്ചേർത്തു. 2012ൽ ധോണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തുന്നത്. ഓൾ ഇൻ ഓൾ അഴകുരാജ, വെട്രി സെൽവൻ, കബാലി എന്നിവയാണ് മറ്റു തമിഴ് ചിത്രങ്ങ

English summary
radhika aptea bashes telugu co star, calls rajanikanth the nicest and most wonderful human being

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X