»   » റയീസ് ആമിര്‍ ചിത്രം ദംഗലിനെ കടത്തി വെട്ടുമോ..എട്ടു ദിവസത്തെ തകര്‍പ്പന്‍ കളക്ഷന്‍!

റയീസ് ആമിര്‍ ചിത്രം ദംഗലിനെ കടത്തി വെട്ടുമോ..എട്ടു ദിവസത്തെ തകര്‍പ്പന്‍ കളക്ഷന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ റയീസ് തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.തൊട്ടു പിന്നില്‍ ഹൃത്വിക് റോഷന്‍ ചിത്രം കാബിലും ഉണ്ട്. റയീസ് ആമിര്‍ ഖാന്‍ ചിത്രം ദംഗലിന്റെ റെക്കോഡ് തകര്‍ക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.

എട്ടു ദിവസത്തെ റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 122.36 കോടിയാണ്. ഇതേ സ്ഥാനത്ത് കാബിലിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 85 കോടിയും. ഇന്ത്യന്‍ തിയേറ്ററുകളില്‍ 60 ശതമാനവും കൈയ്യടക്കിയാണ് ഷാരൂഖിന്റെ റയീസ് ജൈത്രയാത്ര തുടരുന്നത്.

Read more: വീഡിയോയ്ക്കെതിരെ മോശം പരാമര്‍ശവുമായി നേരിട്ടു വരട്ടെ, മുഖത്തിന്റെ ഷേപ്പ് കാണില്ലെന്ന് നടി!

13-1452688179-1

റീലീസ് ചെയ്ത ദിവസം തന്നെ 20.67 കോടിയായിരുന്നു റയീസിന്റെ കളക്ഷന്‍. കാബിലിന് 7.5 കോടിയേ നേടാനായുള്ളൂ. പിന്നീട് കാബിലിന്റ കളക്ഷന്‍ ദിന പ്രതി വര്‍ദ്ധിച്ചു വരുന്ന കാഴ്ച്ചയായിരുന്നു. റയീസില്‍ ഷാരൂഖ് വ്യത്യസ്ത ലുക്കിലാണെത്തുന്നതെന്നതും ചിത്രത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .

ഇതു വരെ ചെയ്ത റൊമാന്റിക് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മദ്യരാജാവിന്റ വേഷമായിരുന്നു റയീസില്‍ ഷാരൂഖിന്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 245.56 കോടി യാണ്. കാബിലിന്റെ കളക്ഷന്‍ 122.36 കോടിയും.

English summary
Raees box office collection day 9: Fans are liking Shah Rukh Khan's 'Miyan Bhai Ki Daring' attitude in Raees. The film has collected Rs 245.56 crore in the overseas market.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam