»   » റയീസ് കുതിക്കുന്നു; മൂന്നു ദിവസത്തെ കളക്ഷന്‍ 50 കോടി..കാബിലോ?..

റയീസ് കുതിക്കുന്നു; മൂന്നു ദിവസത്തെ കളക്ഷന്‍ 50 കോടി..കാബിലോ?..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷന്‍ ചിത്രം കാബിലും ഷാരൂഖ് ചിത്രം റയീസും റിലീസിങ് വിവാദങ്ങള്‍ക്കു ശേഷമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിട്ടും പ്രശ്ങ്ങള്‍ തീരുന്ന മട്ടില്ല. ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെ താരങ്ങള്‍ തമ്മിലുള്ള മത്സരമായാണ് കണക്കാക്കപ്പെടുന്നത്.

യുദ്ധത്തില്‍ ഷാരൂഖ് ജയിക്കുമോ ഹൃത്വിക് ജയിക്കുമോ എന്നറിയാനാണ് പ്രേക്ഷകര്‍ക്ക് ആകാംഷ...എന്തായാലും ജയം ഏകദേശം റയീസ് ഉറപ്പിച്ചു കഴിഞ്ഞു. റിലീസ് ചെയ്തു മൂന്നു ദിവസത്തിനുള്ളില്‍ 50 കോടിയാണ് ചിത്രം നേടിയത്.

റയീസ് കാബില്‍ റീലീസ് തര്‍ക്കം

ഷാരൂഖ് ചിത്രം റയീസും ഹൃത്വിക് ചിത്രം കാബിലും തമ്മിലുള്ള പ്രശ്‌നം ഇരു ചിത്രങ്ങളുടെയും റിലീസിങ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. കാബിലിന്റെ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനും ഷാരൂഖും തമ്മിലുള്ള വാക് തര്‍ക്കങ്ങള്‍ ഒന്നു വിടാതെ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.

റയീസ് കുതിക്കുന്നു

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ റയീസ് നേടിയത് 20.67 കോടിയാണ്. എന്നാല്‍ കാബിലിന് 7.5 കോടിയേ നേടാനായുള്ളൂ. മൂന്നു ദിവസം കൊണ്ട് റയീസ് നേടിയത് 50 കോടിയും .ഇതേ സ്ഥാനത്ത് കാബില്‍ നേടിയത് 38.87 കോടി മാത്രം. റിലീസ് ചെയ്ത് മൂന്നാം ദിവസമായ വെളളിയാഴ്ച്ച റയീസ് 13 കോടി നേടിയപ്പോള്‍ കാബില്‍ നേടിയത് 9.77 കോടിയാണ്.

ചിത്രങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍

ഇരു ചിത്രങ്ങളെ കുറിച്ചും നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. പക്ഷേ ഷാരൂഖിന്റെ മദ്യരാജാവിന്റെ വേഷവും ലുക്കുമാണ് പ്രേക്ഷകരെ കൂടുതലായി ആകര്‍ഷിക്കുന്നത്. സ്ഥിരം പ്രണയനായകനായി അഭിനയിക്കുന്ന ഷാരൂഖിന്റെ കരിയറിലെ വ്യത്യസ്ത വേഷമാണ് റയീസിലേത്. കാബിലില്‍ ഹൃത്വിക് അവതരപ്പിച്ച അന്ധ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

റിലീസിങ് തിയ്യതി സംബന്ധിച്ച് തര്‍ക്കം

ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. കാബില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം തന്നെ ഷാരൂഖ് റയീസിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കാബില്‍ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനെ പ്രതിസന്ധിയിലാക്കി. ഷാരുഖ് വില കുറഞ്ഞ കളി കളിക്കുകയാണെന്നു വരെ രാകേഷ് റോഷന്‍ ആരോപിച്ചു. ഒടുവില്‍ ഒരേ ദിവസം തന്നെയാണ് രണ്ടു ചിത്രങ്ങളും റിലീസ് ചെയ്തത്

English summary
Shahrukh Khan's gangster film earned Rs 13.11 Crores at the box office. The total collection of the movie till now is 59.83 Crores. On the other hand, Hrithik Roshan's Kaabil collected Rs 9.77 Crores on the third day of its release. It's total box-office collection, as of now, stands at Rs 38.87 Crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam