»   » ജൂലി നാണത്തിന്റെ പരിധികള്‍ കടന്നു, വീണ്ടും കാണാന്‍ സാധിക്കാത്ത വിധം മോശമാണ് ആ സീനുകള്‍!

ജൂലി നാണത്തിന്റെ പരിധികള്‍ കടന്നു, വീണ്ടും കാണാന്‍ സാധിക്കാത്ത വിധം മോശമാണ് ആ സീനുകള്‍!

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പരിധികള്‍ ലംഘിക്കുന്ന ജൂലി 2 ആണ് ഇപ്പോള്‍ ബോളിവുഡിന്റെ കുറച്ച് നാളുകളായുള്ള സംസാര വിഷയം. റായ് ലക്ഷ്മിയുടെ മേനി പ്രദര്‍ശനം തന്നെയായിരുന്നു ചിത്രത്തെ ചൂടേറിയ ചര്‍ച്ചയാക്കി നിലനിര്‍ത്തിയത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ സെന്‍സേഷനാക്കി മാറ്റിയിരിക്കുകയാണ് താരം.

ബുദ്ധി കല്പനയുടേത്, നടപ്പിലാക്കിയത് വിനയന്‍, ഒടുവില്‍ പൃഥ്വിരാജിനെതിരായ വിലക്ക് പൊളിഞ്ഞു!!!

പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും വയസായിട്ടില്ല! തെങ്കുറിശിയില്‍ ഒടിയന്‍ മാണിക്യന്‍!

ജൂലി 2വില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ റായ് ലക്ഷ്മി പങ്കവയ്ക്കുകയുണ്ടായി. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ എന്തുകൊണ്ട് ഇത്തരത്തിലുള്ളതായി എന്ന് താരം പറയുന്നുണ്ട്. ജൂലിയില്‍ അഭിനയിച്ചപ്പോള്‍ നാണത്തിന്റെ പരിധി കടന്നെന്നും താരം പറയുന്നു.

ചെയ്യാന്‍ സാധിക്കില്ല എന്ന് തോന്നി

ഒരു പെണ്‍കുട്ടിക്ക് ഇത് ചെയ്യേണ്ടതുണ്ടോ എന്ന് തോന്നിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ, ജൂലിയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍ അത് അനിവാര്യവുമായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ല. അത്തരം സീക്വന്‍സുകള്‍ തനിക്ക് ചെയ്യാനാവില്ല എന്ന് തന്നെയാണ് ഒരു വ്യക്തിയെന്ന നിലയില്‍ തോന്നിയതെന്നും താരം പറഞ്ഞു.

നാണത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു

നാണത്തിന്റെ എല്ലാ പരിധികളും കടന്നാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് ആ രംഗങ്ങള്‍ ചെയ്തത്. ആ രംഗങ്ങള്‍ വീണ്ടും കാണുക എന്നത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത്രയ്ക്കും മോശമായാണ് ആ റോളുകള്‍ തോന്നിയതെന്നും താരം പറഞ്ഞു.

സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്

ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏത് തരത്തിലുള്ള റോളുകളും ചെയ്യാന്‍ സന്നദ്ധയായിരിക്കണം. അവനവ്‌ന വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയാം. ഈ ചിന്തയാണ് വ്യക്തിയെന്ന നിലയില്‍ ഈ കഥപാത്രം ചെയ്യുന്നതിനേക്കുറിച്ച് തനിക്കുള്ള ആശങ്കകള്‍ നീക്കയതെന്ന് റായ് ലക്ഷ്മി പറയുന്നു.

അധ്വാനം ഫലവത്തായി

മനസീകമായി താന്‍ സങ്കര്‍ഷം അനുഭവിച്ച സിനിമയിലെ രംഗങ്ങള്‍ കാണുമ്പോഴാണ് ജൂലി അനുഭവിച്ച യാതനങ്ങള്‍ എത്ര തീവ്രമായി ആ രംഗങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് മനസിലാകുന്നത്. കഥാപാത്രത്തിന് വേണ്ടി ചെയ്ത അധ്വാനം ഫലവത്തായി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്ന് താരം പറയുന്നു.

ലജ്ജിക്കാനൊന്നുമില്ല

എന്റെ ശരീരത്തേക്കുറിച്ച് എനിക്ക് ലജ്ജിക്കാനൊന്നുമില്ല എന്ന സന്ദേശമാണ് തന്റെ ശരീരം പ്രദര്‍ശിപ്പിക്കുമ്പോള്‍ ജൂലി നല്‍കുന്ന സന്ദേശം. സ്വന്തം ശരീരത്തില്‍ നാണിക്കേണ്ടതില്ല എന്നാണ് അത് കാണിക്കുന്നത്. എന്നാല്‍ ആളുകള്‍ അതിനെ കാണുന്നത് മറ്റ് പലതരത്തിലുമാണ്.

ഗ്ലാമറസ് ആകുന്നതില്‍ തെറ്റില്ല

ശരിയായ രീതിയില്‍ ഗ്ലാമറസാകുന്നതില്‍ തെറ്റൊന്നുമില്ല. അതില്‍ അശ്ലീലമൊന്നും കാണുന്നില്ല. ഗ്ലമറസാവുക എന്നാല്‍ ശരീര പ്രദര്‍ശനം മാത്രമല്ല. നിങ്ങള്‍ അതിനെ എത്രമാത്രം കൈയടക്കത്തോടെ ചെയ്യുന്നു എന്നതുകൂടിയാണെന്നും റായ് ലക്ഷ്മി പറയുന്നു.

English summary
Raai Laxmi about Juli 2 glamarous and intimate scenes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam