»   » ബോളിവുഡിനായി റെയില്‍വേ സ്റ്റേഷനൊരുക്കുന്നു

ബോളിവുഡിനായി റെയില്‍വേ സ്റ്റേഷനൊരുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ ചിത്രീകരിച്ച് തിയേറ്ററുകളില്‍ എത്തിയ്ക്കണമെങ്കില്‍ അണിയറക്കാര്‍ പല കടമ്പകള്‍ കടക്കണം. പൊതുസ്ഥലങ്ങളില്‍ ചിത്രീകരിക്കാന്‍ അധികൃതരുടെ അനുമതി വാങ്ങുന്നതുള്‍പ്പെടെ പലതരം നൂലാമാലകളുണ്ട് ഇക്കാര്യത്തില്‍. റെയില്‍വേ സ്റ്റേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം നടത്തേണ്ട ചിത്രമാണെങ്കില്‍ ഇതിന് അനുമതി ലഭിയ്ക്കാന്‍ പലഘട്ടമായുള്ള നടപടിക്രമങ്ങള്‍ കഴിയണം. ഇത് സിനിമാക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കുക വഴി റെയില്‍വേയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നുണ്ട്.

ബോളിവുഡ് ചിത്രങ്ങളില്‍ റെയില്‍വേ സ്‌റ്റേഷന്‍ രംഗങ്ങള്‍ ഏറെയാണ്. പലചിത്രങ്ങളിലും ഏതെങ്കിലുമൊക്കെ രീതിയില്‍ സ്റ്റേഷനും പരിസരവും തീവണ്ടികളും മറ്റും വന്നുപോകാറുണ്ട്. ഈ സാധ്യത തിരിച്ചറിഞ്ഞ് സിനിമാക്കാര്‍ക്കായി ചിത്രീകരണത്തിന് മാത്രമായി ഒരു സ്‌റ്റേഷന്‍ പണിത് നല്‍കാന്‍ പോവുകയാണ് റെയില്‍വേ വകുപ്പ്.

Railway to Builds Station For Bollywood

ചിത്രീകരണത്തിന് അനുമതി തേടി സിനിമാക്കാര്‍ റെയില്‍വേയെ സമീപിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിന് മാത്രമായി ഒരു സ്റ്റേഷന്‍ പണിതുനല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭത്തിലും റെയില്‍വേയ്ക്ക് കണ്ണുണ്ട്. 2011ല്‍ അറുപത് ലക്ഷത്തിലേറെ രൂപയാണ് ചിത്രീകരണത്തിലൂടെ മാത്രം റെയില്‍വേയ്ക്ക് ലഭിച്ചത്. 2012 ആയപ്പോള്‍ ഇത് ഒരു കോടിയായി ഉയര്‍ന്നു. 2013ല്‍ ആദ്യത്തെ മൂന്നുമാസത്തില്‍ മാത്രം റെയില്‍വേയ്ക്ക് ഷൂട്ടിങ്ങിലൂടെ ലഭിച്ചത് 92ലക്ഷം രൂപയാണ്. ഈ നിലയ്ക്ക് റെയില്‍വേ ചിത്രീകരണത്തിനായി മാത്രം ഒരു സ്റ്റേഷന്‍ നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചതില്‍ അതിശയിക്കാനില്ല.

മുംബൈ സബര്‍ബനില്‍പ്പെടുന്ന മാതുങ്ക, വാഡി ബുന്ദര്‍, കുര്‍ല എന്നിവിടങ്ങളിലാകും ഷൂട്ടിങ്ങിന് വേണ്ടിയുള്ള സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക. റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏത് സീനും ചിത്രീകരിക്കാന്‍ കഴിയുന്ന രീതിയില്‍ എല്ലാ സംവിധാനങ്ങളുമായിട്ടായിരിക്കും സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. എന്തായാലും ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സിനിമാക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനും തീവണ്ടിയാത്രയും ചിത്രീകരിക്കാന്‍ അനുമതിക്കായി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ലെന്ന് കരുതാം.

English summary
Now Railway authorities have decided to build model railway station for the purpose of film shooting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam