twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകന്‍ രാജീവ് കപൂര്‍ അന്തരിച്ചു

    By Midhun Raj
    |

    ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനുമായ രാജീവ് കപൂര്‍ അന്തരിച്ചു. ഹൃദയാഘാതം കാരണം 58ാം വയസിലായിരുന്നു നടന്റെ വിയോഗം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകനാണ് രാജീവ് കപൂര്‍. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന്‌റെ സഹോദരനും നടനുമായ ഋഷി കപൂര്‍ അന്തരിച്ചത്.

    rajiv kapoor

    രണ്‍ധീര്‍ കപൂറാണ് രാജീവ് കപൂറിന്റെ മറ്റൊരു സഹോദരന്‍. ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്. 1983ല്‍ റിലീസ് ചെയ്ത ഏക് ജാന്‍ ഹെ ഹം എന്ന ചിത്രത്തിലൂടെയായിരുന്നു രാജീവ് കപൂറിന്റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് രാം തെരി ഗംഗാ മൈലി പോലുളള ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായി. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

    ഗ്ലാമര്‍ ലുക്കില്‍ തമന്ന ഭാട്ടിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Recommended Video

    മമ്മൂക്കയുടെ വമ്പൻ ചിത്രവുമായി ശങ്കർ രാമകൃഷ്ണൻ | FilmiBeat Malayalam

    1996ലാണ് രാജീവ് കപൂര്‍ സംവിധാനം ചെയ്ത പ്രേംഗ്രന്ഥ് എന്ന ചിത്രം പുറത്തിറങ്ങിയത്. 1990ല്‍ റിലീസ് ചെയ്ത സിമ്മെദാര്‍ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്. പിന്നീട് നിര്‍മ്മാതാവായിട്ടാണ് ബോളിവുഡില്‍ രാജീവ് കപൂര്‍ എത്തിയത്. പത്തിലധികം ചിത്രങ്ങളില്‍ അദ്ദേഹം ബോളിവുഡില്‍ അഭിനയിച്ചിരുന്നു. മൂന്ന് സിനിമകളില്‍ നിര്‍മ്മാതാവായും സഹനിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു. ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളാണ് രാജീവ് കപൂറിന്റെ മുന്‍ഭാര്യ. 2001ല്‍ വിവാഹിതരായ ഇവര്‍ 2003ല്‍ വേര്‍പിരിഞ്ഞു. ഈ വര്‍ഷം തുള്‍സീദാസ് ജൂനിയര്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരുന്നു രാജീവ് കപൂര്‍.

    Read more about: raj kapoor bollywood
    English summary
    raj kapoor's son and bollywood actor rajiv kapoor passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X