»   » ഡേറ്റ് കൊടുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ മത്സരം!!! ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്ത സംവിധായകന്‍???

ഡേറ്റ് കൊടുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ മത്സരം!!! ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്ത സംവിധായകന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളുടെ പിന്നാലെ നടന്ന ഡേറ്റ് സംഘടപ്പിക്കുന്ന സംവിധായകരുടെ കഥകള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പലപ്പോഴും ഡേറ്റിന് വേണ്ടി സംവിധായകരുടെ വീട്ടുപടിക്കല്‍ കാത്ത് കിടക്കേണ്ട വന്ന അവസ്ഥകളിലൂടെയും പല സംവിധായകരും കടന്ന് പോയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ഡേറ്റ് നല്‍കാന്‍ തിരക്ക് കൂട്ടുന്നത് കാരണം ഫോണ്‍ ഓഫാക്കി വച്ച സംവിധായകനുമുണ്ട്. 

മലയാളത്തിലെ കട്ടലോക്കല്‍ 'അങ്കമാലി ഡയറീസ്' ഇനി തെലുങ്കില്‍!!! വിജയം ആവര്‍ത്തിക്കുമോ???

അപ്രതീക്ഷിത വിജയമായി മാറിയ ബാഹുബലിയും ഇതിഹാസ വിജയമായി മാറിയ ബാഹുബലി രണ്ടാം പതിപ്പിന്റേയും സംവിധായകനായ എസ്എസ് രാജമൗലിയാണ് താരങ്ങളുടെ ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്തുവച്ചിരിക്കുന്നത്.

നിര്‍മാതാക്കളും താരങ്ങളും പിന്നാലെ

ബാഹുബലി ഇതിഹാസ വിജയമായതോടെ രാജമൗലിയുടേയും പ്രഭാസിന്റേയും റാണയുടേയും സ്വീകാര്യ ഏറെ വര്‍ദ്ധിച്ചു. ഇതോടെ താരങ്ങളും നിര്‍മാതാക്കളും രാജമൗലിക്ക് പിന്നാലെയാണ്. ഒന്നിച്ചൊരു പ്രോജക്ട് ചെയ്യണമെന്നതാണ് ആവശ്യം.

രാജമൗലി ഒളിവില്‍

ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആവശ്യവുമായി രാജമൗലിയെ വിളിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. താരങ്ങളുടെ വിളി സഹിക്കാന്‍ വയ്യാതായതോടെ ഫോണ്‍ നമ്പര്‍ പോലും മാറ്റി രാജമൗലി ഒളിവിലാണെന്നാണ് തെലങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുവതാരങ്ങളുമുണ്ട്

ബോളിവുഡിലെ യുവതാരങ്ങളും രാജമൗലിയെ വിളിക്കുന്നുണ്ട്. നേരിട്ട് കാണാനും നിരവധിപ്പേര്‍ ശ്രമിക്കുന്നുണ്ട്. ആദ്യം ബാഹുബലിയുടെ വിജയത്തില്‍ സന്തോഷം അറിയിക്കും, പിന്നെ അഭിനന്ദിക്കും അതിന് ശേഷമാണ് ആവശ്യം അറിയിക്കുക.

പുതിയ നമ്പര്‍

ഒന്നിച്ചൊരു ചിത്രം ചെയ്യണം എന്നുള്ള ആവശ്യവുമായി ഫോണ്‍ വിളികള്‍ വര്‍ദ്ധിച്ചതോടെ രാജമൗലി ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളെ വിളിക്കുന്നതിന് വേണ്ടി പുതിയ ഒരു സിം അദ്ദേഹം എടുത്തിരിക്കുകയാണ്.

മമ്മൂട്ടിയോ മോഹന്‍ലാലോ???

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നും അല്ല മോഹന്‍ലാലാണ് നായകനാകുന്നത് എന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേരളത്തിലെത്തിയ രാജമൗലി ഇരുവരേയും സന്ദര്‍ശിച്ചതാണ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിയത്.

പുതിയ ചിത്രം

ബാഹുബലി പോലൊരു ഇതിഹാസ ചിത്രമൊരുക്കിയ രാജമൗലിയുടെ അടുത്ത ചിത്രത്തിനായി ഇന്ത്യന്‍ സിനിമ മുഴുവന്‍ കാത്തിരിക്കുകയാണ്. പല ചിത്രങ്ങള്‍ രാജമൗലിയുടേതായി പറഞ്ഞ കേട്ടെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

English summary
The rumor comes like this that Rajamouli has changed his phone number just to avoid the calls of Bollywood stars.The reason for this avoid is some of them who are really eager to congratulate him and others just want to enter in the good books of the director for being in consideration for his next huge project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam