പ്രമുഖ നടന്‍റെ ബംഗ്ളാവ് പൊളിച്ചു, അപ്രത്യക്ഷമായത് ഒരു കാലത്തിന്‍റെ നൊസ്റ്റാള്‍ജിയയായ ബംഗ്ളാവ്
ബോളിവുഡിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു രാജേഷ് ഖന്ന. രാജേഷ് ഖന്നയുടെ കാര്‍ട്ടര്‍ റോഡിലുള്ള വര്‍ദാന്‍ ആശിര്‍വാദ് എന്ന ബംഗ്ളാവ് മുംബൈയുടെ മുഖമുദ്രകളില്‍ ഒന്നായിരുന്നു. ഖന്നയുടെ മരണത്തിന് ശേഷം 50 വര്‍ഷത്തോളം പഴക്കമുള്ള ഈ ബംഗ്ളാവ് വിറ്റു.
ഖന്നയുടെ വിജയവും പരാജയവും ഒക്കെ ഈ വീട്ടില്‍ വച്ചായിരുന്നു. സിനിമയില് കത്തിക്കയറിയ കാലത്ത് തന്നെ അതിവേഗം പിന്നോട്ട് പോവുകയും ചെയ്തു. ഖന്നയുടെ സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ആ വീട് ഇപ്പോള്‍ ഇടിച്ച് നിരത്തപ്പെട്ടു. പഴയകാല ചിത്രങ്ങളേയും താരങ്ങളേയും ആരാധിയ്ക്കുന്നവര്‍ക്ക് അല്‍പ്പം വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്...

പ്രമുഖ നടന്‍റെ ബംഗ്ളാവ് പൊളിച്ചുമാറ്റി
1969-74 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് നായകനായിരുന്നു രാജേഷ് ഖന്ന. 2012 ജൂലൈയില്‍ അദ്ദേഹം അന്തരിച്ചു. നടിയായ ഡിംപിള്‍ കപാഡിയയാണ് ഭാര്യ. ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവരാണ് മക്കള്‍

പ്രമുഖ നടന്‍റെ ബംഗ്ളാവ് പൊളിച്ചുമാറ്റി
കാര്‍ട്ടന്‍ റോഡിലെ വര്‍ദാന്‍ ആശിര്‍വാദ് എന്ന ഈ വീടിന്റെ പരിസരത്ത് രാജേഷ് ഖന്നയെ കാണാന്‍ എത്തിയ ആരാധകര്‍ ഇപ്പോഴും ആ കാലം ഓര്‍ക്കുന്നുണ്ടാകും. പക്ഷേ ഇനി ആ വീട് അവിടെ ഉണ്ടാകില്ല

പ്രമുഖ നടന്‍റെ ബംഗ്ളാവ് പൊളിച്ചുമാറ്റി
ഒന്നരവര്‍ഷം മുമ്പാണ് വീട് വിറ്റത്.

പ്രമുഖ നടന്‍റെ ബംഗ്ളാവ് പൊളിച്ചുമാറ്റി
കാലപ്പഴക്കം കൊണ്ട് തന്നെ പുതിയ ഉടമ ആ വീട് പൊളിച്ചുമാറ്റി പുതിയ ബംഗഌവ് പണിയാന്‍ ഒരുങ്ങുകയാണ്. മുംബൈയുടെ മുഖമുദ്രകളില്‍ ഒന്നായിരുന്ന കെട്ടിടമാണ് പൊളിച്ച് മാറ്റപ്പെട്ടത്. സിനിമ സ്വപ്‌നവുമായി എത്തുന്ന യുവാക്കള്‍ ഒരു തവണയെങ്കിലും ഈ വീടിന് മുന്നിലൂടെ പോയിട്ടുണ്ടാകണം. രാജേഷ് ഖന്നയെ കാത്തുനിന്നിട്ടുണ്ടാവണം.


Click it and Unblock the Notifications











