»   » ക്രിക്കറ്റ് ഇതിഹാസം സ്‌ക്രീനിലേക്കെത്തുന്നു, ആശംസകളുമായി താരങ്ങള്‍!!!

ക്രിക്കറ്റ് ഇതിഹാസം സ്‌ക്രീനിലേക്കെത്തുന്നു, ആശംസകളുമായി താരങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ക്രിക്കറ്റ് ദൈവത്തിന് ആശംസകളറിയിക്കാന്‍ താരങ്ങള്‍ മത്സരിക്കുന്നു. ആരാധകര്‍ കാത്തിരുന്ന സച്ചിന്റെ ജീവിതം സിനിമയാക്കി മേയ് 26 ന് റിലീസിനെത്താന്‍ പോവുകയാണ്.

'എ ബില്ല്യന്‍ ഡ്രീംസ്' എന്നാണ് സച്ചിന്റെ ബയോഗ്രാഫിക്കല്‍ ഡോക്യുമെന്ററി സിനിമക്ക് പേര് നല്‍കിയിരിക്കുന്നത്. സച്ചിന്റെ ക്രിക്കറ്റ് ജീവിതവും സ്വകാര്യ ജീവിതവും ഉള്‍പ്പെടുത്തിയണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ആശംസകളുമായി താരങ്ങള്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് സച്ചിന് ആശംസകളുമായി എത്തിയത്.

ട്വിറ്ററിലുടെ

ട്വിറ്ററിലുടെയാണ് താരങ്ങള്‍ ആശംസയറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട സച്ചിന്‍ എന്റെ എല്ലാവിധ ആശംസകളും നിനക്ക് നേരുന്നു.. 'എ ബില്ല്യന്‍ ഡ്രീംസ്'ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം ഇനി സിനിമയിലെ ഇതിഹാസവും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം ഇനി മുതല്‍ ഇന്ത്യന്‍ സിനിമയുടെതുമാണെന്നും സച്ചിന്‍ സ്‌ക്രീനിലെത്തുന്നതിനെ അത്ഭുതകരമായിട്ടാണ് കാണുന്നതെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു.

ഷാരുഖ് ഖാനും

ഷാരുഖ് ഖാനും സച്ചിന് സ്‌പെഷ്യല്‍ മെസേജ് അയച്ചിരുന്നു. ഒപ്പം അഭിഷേക് ബച്ചനും സച്ചിന്റെ സിനിമക്ക് തന്റെ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

എ ബില്ല്യന്‍ ഡ്രീംസ്

ജെയിംസ് എറിസ്‌കിന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ബയോഗ്രാഫിക്കല്‍ ഡോക്യുമെന്ററി സിനിനമയാണ്. മാര്‍ച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ് ഒരുക്കിയിരിക്കുന്നത്.

സച്ചിന്‍ തന്നെ അഭിനയിക്കുന്നു

സച്ചിന്‍ തന്നെയാണ് തന്റെ വേഷം അഭിനയിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ പ്രത്യേകത. ഒപ്പം വീരാട് സേവാങ്ക് ധോണി, അര്‍ജൂന്‍ തെണ്ടുല്‍ക്കര്‍, അഞ്ജലി തെണ്ടുല്‍ക്കര്‍ എന്നിവരും ഒര്‍ജീനല്‍ വേഷത്തില്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എല്ലാം ട്വിറ്ററിലുടെ

സിനിമയുടെ പേര് തിരഞ്ഞെടുത്തതും ട്വിറ്ററിലുടെയായിരുന്നു. സച്ചിന്‍ തന്നെയാണ് സിനിമക്ക് പേര് വേണമെന്ന ആവശ്യം ട്വിറ്ററിലുടെ പുറത്ത് വിട്ടത്. അതിനായി തന്നെ ഒരു മത്സരവും സംഘടിപ്പിക്കുകയായിരുന്നു.

English summary
Shahrukh Khan and Rajinikanth sends out a special message to cricketing legend Sachin Tendulkar & also calls him a guiding light.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam