»   » നടന്‍ ഹൃത്വിക് റോഷനെ കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞത്

നടന്‍ ഹൃത്വിക് റോഷനെ കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞത്

Posted By: Pratheeksha
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും നടന്‍ ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷനു വളരെ അടുത്ത സുഹൃത്തുക്കളാണ് വളരെക്കാലത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ളത്.

രജനീകാന്തിന്റെ കഴിഞ്ഞ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തപ്പോഴാണ് ഹൃത്വിക്കിനെ കുറിച്ച് രാകേഷ് റോഷനോട്  രജനീകാന്ത് പറഞ്ഞത്.

ഹൃത്വിക് ചിത്രം കാബില്‍

ഹൃത്വിക് റോഷനും യാമി ഗൗതമും മുഖ്യവേഷത്തിലെത്തുന്ന കാബിലിന്റെ നിര്‍മ്മാണം രാകേഷ് റോഷനാണ്. ജനുവരി 25 നു ചിത്രം തിയേറ്ററുകളിലെത്തും

കാബില്‍ ട്രെയിലര്‍

ഹിന്ദിക്കു പുറമേ തമിഴ് ,തെലുങ്ക് മൊഴിമാറ്റത്തോടെ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുറച്ചു ദിവസം മുന്‍പാണു പുറത്തുവിട്ടത്.

ട്രെയിലര്‍ കണ്ട രജനീകാന്ത് പറഞ്ഞത്

ട്രെയിലര്‍ കണ്ട രജനീകാന്ത് രാകേഷ് റോഷനോടു പറഞ്ഞത് ഹൃത്വിക് വിസ്മയിപ്പിച്ചു എന്നാണ്. അതി ഗംഭീരമായ പ്രകടനമാണ് ഹൃത്വിക് നടത്തിയിരിക്കുന്നതെന്നും ചിത്രം കാണാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.

റായീസ് കാബില്‍ ക്ലാഷ്

കാബില്‍ റിലീസ് ദിവസം തന്നെ ഷാറൂഖ് ചിത്രം റയീസും പുറത്തിറങ്ങുന്നതു സംബന്ധിച്ച് വാഗ്വാദങ്ങളുണ്ടായിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരേ ദിവസം റിലീസ് ചെയ്യുന്നതു രണ്ടു ചിത്രങ്ങളുടെയും ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്നായിരുന്നു ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളുടെ വാദം.

English summary
Superstar Rajinikanth praises Hrithik Roshan, Rakesh Roshan & the entire team of Kaabil for doing a tremendous job with the film. Rajinikanth revealed that he had watched the trailer of Kaabil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam