»   » എന്തിരന്‍ രണ്ടാം ഭാഗത്തില്‍ അമിതാ ബച്ചന്‍ വില്ലന്‍ ആകേണ്ടന്ന് രജനികാന്ത്

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ അമിതാ ബച്ചന്‍ വില്ലന്‍ ആകേണ്ടന്ന് രജനികാന്ത്

Posted By:
Subscribe to Filmibeat Malayalam


എന്തിരന്‍ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് അര്‍ണോള്‍ഡ് പിന്മാറിയെന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനെയാണ് വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

അക്ഷയ് കുമാറിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് അമിതാ ബച്ചനെ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവത്രേ. സംവിധായകന്‍ ശങ്കറാണ് ബച്ചനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ തന്റെ സുഹൃത്തായ രജനികാന്ത് വേണ്ടെന്ന് പറഞ്ഞു. താന്‍ വില്ലനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് രജനി പറഞ്ഞത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബച്ചന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

rajinikanth-bachchan

പൂര്‍ണ്ണമായും ത്രിഡിയില്‍ ഒരുങ്ങുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന് 2.0 എന്നാണ് പേരിട്ടിരിക്കുന്നത്. ഐ യിലെ നായിക എമി ജാക്‌സനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

2010ല്‍ ശങ്കര്‍ സംവിധാനം ചെയ്ത് രജനികാന്തും ഐശ്വര്യ റായ് യും ഒന്നിച്ച എന്തിരന്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

English summary
Rajinikanth told me not to play villain in ‘Robot’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam