»   » ഐശ്വര്യ റായിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയെന്ന് പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍!

ഐശ്വര്യ റായിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയെന്ന് പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ലോകസുന്ദരി ഐശ്വര്യ റായിയെ സ്‌നേഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. യുവാക്കളുടെ സങ്കല്‍പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായി എന്ന ഉത്തരമായിരിക്കും. ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയിലായിരുന്നു ഐശ്വര്യ അവസനാമായി അഭിനയിച്ചിരുന്നത്.

മനസാക്ഷി മരിച്ച മലയാളികള്‍ക്ക് മാതൃകയായി നടന്‍ ജയസൂര്യ! നമ്മുടെ നാട് ഇനി എന്ന് നന്നാവും?

ഇപ്പോള്‍ ഫണ്ണി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രതത്തില്‍ രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനിടെ സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള റോമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.

പറവ പുതിയ മേച്ചില്‍ പുറം തേടുന്നു! ഇനി പാറി പറക്കുന്നത് വിദേശത്ത് നിന്നും! സൗബിന് ഇത് വസന്തകാലം...

ഐശ്വര്യയുടെ സിനിമ

ഐശ്വര്യ റായി നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ഫന്നി ഖാന്‍. അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനില്‍ കപൂറും രാജകുമാര്‍ റാവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കുമാര്‍ റാവുവിന്റെ അനുഭവം

താന്‍ ഐശ്വര്യ റായിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ശരിക്കും പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നാണ് താരം പറയുന്നത്. അതിനുള്ള കാരണം ഇതാണ്...

പ്രണയം

സിനിമയില്‍ ആഷും റാവുവും കമിതാക്കളാണ്. എന്നാല്‍ അത്തരം രംഗങ്ങൡ അഭിനയിക്കുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്ന് പോയിരുന്നു. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ആയിരുന്നെന്നാണ് താരം പറയുന്നത്.

അനില്‍ കപൂര്‍

സിനിമയില്‍ അനില്‍ കപൂര്‍ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. താരം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ് താരത്തിന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം അണിയറയില്‍ നിന്നും പുറത്ത് വന്നിരുന്നു.

മാധവന്റെ വേഷം

തമിഴ് നടന്‍ മാധവനെ ആയിരുന്നു രാജ് കുമാര്‍ റാവു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഐശ്വര്യ റായിയുടെ താല്‍പര്യമില്ലായ്മ കാരണം അദ്ദേഹം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു.

കാരണം അതല്ല


എന്നാല്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചത് കൊണ്ടാണ് താരം പുറത്തായതെന്നും വെറും പതിനഞ്ച് ദിവസത്തെ ഷൂട്ടിന് ഒന്നരക്കോടി രൂപയാണ് താരം ചോദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാധവന്‍ പറഞ്ഞത്

ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്കുകളിലായി പോയതിനാലാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെ പോയതെന്നായിരുന്നു സംഭവത്തെ കുറിച്ച് മാധവന്‍ പ്രതികരിച്ചിരുന്നത്.

English summary
Rajkummar Rao Talks About Romancing Aishwarya Rai Bachchan In Fanney Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam