»   » താന്‍ ഹൃത്വിക്കിനെ അടിച്ചതിന്റെ കാരണം വെളിപ്പെടുത്തി രാകേഷ് റോഷന്‍

താന്‍ ഹൃത്വിക്കിനെ അടിച്ചതിന്റെ കാരണം വെളിപ്പെടുത്തി രാകേഷ് റോഷന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടനാണ് ഹൃത്വിക് റോഷന്‍. ബോളിവുഡില്‍ പ്രവേശിച്ച സമയത്ത് ഹൃത്വിക്കിന് പിതാവും പ്രശ്‌സത നിര്‍മ്മാതാവുമായ രാകേഷ് റോഷന്റെ ചിത്രങ്ങളിലല്ലാതെ വിജയിക്കാനോ ഒരു നല്ല നടനായി ഉയര്‍ന്നു വരാനോ കഴിയില്ലെന്ന് പലരും ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് അഗ്നിപഥ്, ബാംഗ് ബാംഗ് തുടങ്ങിയ ചിത്രങ്ങളില്‍ ഹൃത്വിക് നല്ല അഭിനയം കാഴ്ച്ചവച്ചത്. മകന്റെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തുണയായെത്തുന്ന രാകേഷ് റോഷന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ ഹൃത്വിക്കിനെ പരാമര്‍ശിച്ചു സംസാരിച്ചിരുന്നു. നടനെ ജീവിതത്തതില്‍ രണ്ടു തവണയേ അടിക്കേണ്ടി വന്നിട്ടുളളൂ എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്.

ആദ്യത്തെ തവണ അടിച്ചത്

ആദ്യത്തെ തവണ അടിച്ചത് ഹൃത്വിക്കിനു ഏഴോ എട്ടോ വയസ്സുളളപ്പോഴാണെന്നു രാകേഷ് പറയുന്നു. അന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ 13 ാം നിലയിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. ഹൃത്വിക്കും കൂട്ടരും ബിയര്‍ കുപ്പികളും മറ്റും താഴേക്കു വലിച്ചെറിയുകയായിരുന്നു. അതില്‍ ദേഷ്യം വന്ന താന്‍ ഹൃത്വിക്കിനെ അടിക്കുകയും ചെയ്തു

ഭക്ഷണം കഴിക്കാന്‍ ഹൃത്വിക്കിനു മടിയായിരുന്നു

കുഞ്ഞായിരുന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഹൃത്വിക്കിനു ഭയങ്കര മടിയായിരുന്നു. ഒരിക്കല്‍ സമയമില്ലാതെ അവനുവേണ്ടി ഭക്ഷണം ഉണ്ടാക്കിവച്ചങ്കിലും അവന്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഉണ്ടാക്കിയത് അവന്റെ തലയില്‍ കമിഴ്ത്തുകയും അടിക്കുകയും ചെയ്തു

പിന്നീട് തനിക്കു വിഷമം തോന്നിയെന്ന് രാകേഷ് റോഷന്‍

രണ്ടു തവണ ഹൃത്വിക്കിനെ അടിച്ചെങ്കിലും പിന്നീട് ഖേദിച്ചു. ആ സമയത്ത് അവനോട് അങ്ങനെയല്ല പെരുമാറേണ്ടിയിരുന്നതെന്ന് പിന്നീട് തനിക്കു തോന്നിയിരുന്നെന്നും രാകേഷ് റോഷന്‍ പറയുന്നു.

ഹൃത്വിക് അന്തര്‍ മുഖനായ കുട്ടിയായിരുന്നു

ഹൃത്വിക് ചെറുപ്പത്തില്‍ വളരെ അന്തര്‍ മുഖനായ കുട്ടിയായിരുന്നു. എപ്പോഴും ഒറ്റയ്ക്കിരുന്നു കളിക്കാനായിരുന്നു അവനിഷ്ടം. കുട്ടിക്കാലത്ത് അഭിനയത്തോട് അവനു താത്പര്യമില്ലായിരുന്നു. വായനയായിരുന്നു അവന്റെ പ്രധാന ഹോബി.

കര്‍ക്കശക്കാരനായ അച്ഛന്‍

ചെറുപ്പകാലത്ത് താന്‍ വളരെ കര്‍ക്കശക്കാരനായ ഒരച്ഛനായിരുന്നു. പലപ്പോഴും അവനോടൊത്ത് സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സെറ്റില്‍ അച്ഛനും മകനുമല്ല

സെറ്റില്‍ തങ്ങള്‍ അച്ഛനുമകനുമല്ല ഡയറക്ടറും അസിസ്റ്റന്റുമാണ്. കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലാണ് ഹൃത്വിക് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടര്‍ ആയത്,

നടനാവാനായിരുന്നു ആഗ്രഹം

ഒരു നടനാവാനായിരുന്നു തന്റെ ആഗ്രഹമെന്നും പക്ഷേ ഹൃത്വിക്കിലൂടെ അത് സാക്ഷാത്ക്കരിക്കുകയായിരുന്നെന്നും രാകേഷ് റോഷന്‍ പറയുന്നു

തന്നേക്കാള്‍ നല്ല പിതാവാണ് ഹൃത്വിക്

എന്തുകൊണ്ടും തന്നേക്കാള്‍ നല്ല പിതാവാണ് ഹൃത്വിക്. അവന്റെ കുട്ടിക്കാലത്ത് പലപ്പോഴും തിരക്കു കാരണം അവനോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അവന്‍ സമയം കിട്ടുമ്പോഴെല്ലാം അവന്റെ കുട്ടികളോടൊത്തു സമയം ചിലവഴിക്കും.

English summary
In a candid chat, Rakesh Roshan revealed many unknown things about his son Hrithik Roshan and why he thinks that his son is a very good father

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam