»   » ദാ വീണ്ടും യുദ്ധം തുടങ്ങി; ഷാറൂഖിന്റെ നാണംകെട്ടകളി വിലപ്പോവില്ലെന്ന് നിര്‍മ്മാതാവ്

ദാ വീണ്ടും യുദ്ധം തുടങ്ങി; ഷാറൂഖിന്റെ നാണംകെട്ടകളി വിലപ്പോവില്ലെന്ന് നിര്‍മ്മാതാവ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ ഹീറോ ഷാറൂഖ് ഖാനും നിര്‍മ്മാതാവും നടന്‍ ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനും തമ്മില്‍ വീണ്ടും വാക്‌പോരു തുടങ്ങി. ഹൃത്വിക്ക് ചിത്രം കാബിലും ഷാറൂഖ് ചിത്രം റയീസും തമ്മിലുള്ള റീലീസ് തിയ്യതി സംബന്ധിച്ചാണ് ഇരുവരും വീണ്ടും തര്‍ക്കത്തിലായത്.

ചിത്രത്തിന്റെ റിലീസ് തിയ്യതി തീരുമാനിച്ചപ്പോള്‍ തുടങ്ങിയ തര്‍ക്കം വീണ്ടൂം ചൂടുപിടിച്ചിരിക്കുകയാണ്.

നേരത്തെ ഇരുവരും ശത്രുതയിലെന്ന വാര്‍ത്ത

ഷാറൂഖ് ,ഹൃത്വിക് പ്രശ്‌നം ഇരുവരുടെയും ചിത്രങ്ങളുടെ റിലീസ് തീരുമാനിച്ചപ്പോള്‍ തുടങ്ങിയതാണ്. രണ്ടു ചിത്രങ്ങളും ഡിസംബര്‍ 26 നു റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. റിലീസ് തിയ്യതി സംബന്ധിച്ച് ഇരു താരങ്ങളും ശത്രുതയിലാണെന്ന വാര്‍ത്തയും വന്നിരുന്നു.

ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കാരണം

ഹൃതിക് റോഷന്‍ ചിത്രം കാബിലിന്റെ റിലീസ് ജനുവരി 26ല്‍ നിന്നും 25ലേക്ക് മാറ്റിയതായാണ് ഇപ്പോള്‍ വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 25 നു റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഷാറൂഖ് ചിത്രം റായീസുമായുള്ള ക്ലാഷ് ഒഴിവാക്കാനായിരുന്നു ഇത്

ഷാറൂഖും റീലീസ് തിയ്യതി മാറ്റി

കാബില്‍ 25 നു റിലീസ് ചെയ്യുമെന്നറിഞ്ഞതോടെ ഷാറൂഖ് ചിത്രത്തിന്റെ റീലീസും 25 ലേക്കുമാറ്റിയതായാണ് റിപ്പോര്‍ട്ട്.

രാകേഷ് റോഷന്റെ പ്രതികരണം

കാബില്‍ 25 നു റീലീസ് ചെയ്യു കാര്യം ഒരാഴ്ച്ചമുന്‍പേ വ്യക്തമാക്കിയിരുന്നെന്നും റയീസ് റിലീസിന്റെ കാര്യത്തില്‍ ഷാറൂഖ് ചീത്ത കളി കളിക്കുകയാണെന്നുമാണ് രാകേഷ് റോഷന്‍ ആരോപിക്കുന്നത്ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസ് ആണ് റയീസ് നിര്‍മ്മിക്കുന്നത്. ഷാറൂഖ് മറ്റു ലക്ഷ്യങ്ങളോടെയാണ് തങ്ങളെ കരുവാക്കി കളിക്കുന്നതെന്നും രാകേഷ് റോഷന്‍ ആരോപിച്ചു.

ഒരേ ദിവസം റിലീസ് ചെയ്യില്ല

താന്‍ ബോളിവുഡിലെ പയറ്റിതെളിഞ്ഞ ഒരു നിര്‍മ്മാതാവാണെന്നും മറ്റൊരാളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം തന്റെ ചിത്രം റിലീസ് ചെയ്യില്ലെന്നും രാകേഷ് റോഷന്‍ പറഞ്ഞതായാണ് വിവരം. ഇതിനു മുന്‍പും ഷാറൂഖും രാകേഷ് റോഷനും തമ്മില്‍ ഇതേ കാര്യം സംബന്ധിച്ച് തര്‍ക്കത്തിലായിരുന്നു. പക്ഷേ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഷാറൂഖ് വ്യക്തമാക്കിയത്.

English summary
The war between Raees and Kaabil has begun as Rakesh Roshan has slammed Shahrukh Khan for deciding to release Raees on January 25th and not on January 26th as agreed before.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam