»   » ഹൃത്വിക്കിനോടു കളിവേണ്ട, പോയി സല്‍മാന്‍ ഖാനോട് മത്സരിച്ചോളാന്‍ ഷാരൂഖിനോട് ഹൃത്വിക്കിന്റെ അച്ഛന്‍

ഹൃത്വിക്കിനോടു കളിവേണ്ട, പോയി സല്‍മാന്‍ ഖാനോട് മത്സരിച്ചോളാന്‍ ഷാരൂഖിനോട് ഹൃത്വിക്കിന്റെ അച്ഛന്‍

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ 'പ്രശസ്ത' ശീതസമരം ഇനിയും അവസാനിച്ചിട്ടില്ല. നടന്‍ ഹൃത്വിക് റോഷന്റെ അച്ഛനും നിര്‍മ്മാതാവുമയാ രാകേഷ് റോഷനും കിങ് ഖാന്‍ ഷാറൂഖുമായുള്ള പോരാണ് വീണ്ടും മുറുകുന്നത്. ഷാറൂഖ് ചിത്രം റയീസിന്റയും ഹൃത്വിക് ചിത്രം കാബിലിന്റയും റീലീസ് തിയ്യതി സംബന്ധിച്ചാണ് ഇരുവരും തര്‍ക്കത്തിലായത്.

ഒടുവില്‍ ഇരു ചിത്രങ്ങളുടെയും റിലീസ് ജനുവരി 25 നാണ് തീരുമാനിച്ചിരിക്കുന്നത്. ഷാറൂഖ് വില കുറഞ്ഞ കളിയാണ് കളിക്കുന്നതെന്നു വരെ രകേഷ് റോഷന്‍  ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാകേഷ് റോഷന്‍ ഹൃത്വിക്കിനെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുന്നത്.

റയീസും കാബിലും തമ്മിലുള്ള മത്സരം

ഷാറൂഖ് ചിത്രം റയീസിന്റെയും ഹൃത്വിക് ചിത്രം കാബിലിന്റെയും റിലീസ് തിയ്യതി തീരുമാനിച്ച മുതലാണ് ഷാറൂഖും രാകേഷ് റോഷനും തമ്മിലുള്ള ശീത സമരത്തിനു തുടക്കമായത്. ഇരു ചിത്രങ്ങളുടെയും റിലീസ് ഒരു ദിവസമായാല്‍ അത് ബോക്‌സോഫീസ് കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരും ഉയര്‍ത്തിയ വാദം. കാബില്‍ നിര്‍മ്മാതാവു കൂടിയായ രാകേഷ് റോഷന്‍ ഷാരൂഖിനെതിരെ വളരെ പരുഷമായ പ്രതികരണവുമായാണ് രംഗത്തെത്തിയിരുന്നത്. റയീസ് നിര്‍മ്മിക്കുന്നത് ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനും നടന്‍ ഫര്‍ഹാന്‍ അക്തറും ചേര്‍ന്നാണ്.

കാബില്‍ റിലീസ് ആദ്യം മാറ്റിയിരുന്നു

ഇരു ചിത്രങ്ങളും ആദ്യം 26 നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. റായീസിന്റെ റിലീസുമായി ക്ലാഷാവുമെന്ന കാരണം പിന്നീട് കാബില്‍ റിലീസ് 25 ലേക്കു മാറ്റി. എന്നാല്‍ ഷാറൂഖ് ചിത്രത്തിന്റെ റിലീസും പിന്നീട് 25 ലേക്കു മാറ്റിയതാണ് രാകേഷ് റോഷനെ ചൊടിപ്പിച്ചത്. ഷാരൂഖെന്തിനു നാണം കെട്ട കളി കളിക്കുന്ന എന്നായിരുന്നു രാകേഷ് റോഷന്റെ ആരോപണം. എന്നാല്‍ താനും രാകേഷ് റോഷനുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്.

വീണ്ടും ഷാരൂഖിനെതിരെ ആഞ്ഞടിച്ച് രാകേഷ് റോഷന്‍

വീണ്ടും ഷാരൂഖിനെതിരെ ആഞ്ഞടിച്ചിരിക്കുയാണ് രാകേഷ് റോഷന്‍. കഴിഞ്ഞ ദിവസം ഒരു ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് രാകേഷ് ഷാരൂഖ് തന്റെ മുന്നിലൊന്നു പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നു ആരോപിച്ചത്. മറ്റൊരാളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം സ്വന്തം ചിത്രം റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും താനാണെങ്കില്‍ അത്തരത്തിലുള്ള നീക്കം നടത്തില്ലെന്നും രാകേഷ് റോഷന്‍ പറയുന്നു.

സല്‍മാനോടും ആമിര്‍ ഖാനോടും മത്സരിക്കാന്‍

തന്റെ മകന്‍ വളര്‍ന്നു വരുന്ന സൂപ്പര്‍ സ്റ്റാറാണെന്നും ഷാരൂഖാനോട് ബോളിവുഡിലെ സീനിയര്‍ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനോടും സല്‍മാന്‍ ഖാനോടും മത്സരിച്ചോളാനുമാണ് രാകേഷ് റോഷന്‍ പറഞ്ഞത്.

English summary
Hrithik Roshan and Shahrukh Khan are going head to head against each other next Republic Day. Their movies Kaabil and Raees are releasing on the same day, that is January 25.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam