»   » രാഖി സാവന്തിനും പോണ്‍ സിനിമയില്‍ അഭിനയിക്കണം; എന്തുകൊണ്ട്?

രാഖി സാവന്തിനും പോണ്‍ സിനിമയില്‍ അഭിനയിക്കണം; എന്തുകൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: വിവാദങ്ങളുമായി ബോളിവുഡ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ രാഖി സാവന്തിനും പോണ്‍ സിനിമകളില്‍ അഭിനയിക്കണം. അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. പോണ്‍ സിനിമകളിലെ റാണിയായിരുന്ന സണ്ണി ലിയോണിന് ബോളിവുഡില്‍ കിട്ടുന്ന അമിത പ്രാധാന്യത്തെ പരിഹസിച്ചുകൊണ്ടാണ് രാഖി നയം വ്യക്തമാക്കിയത്.

സണ്ണി ലിയോണ്‍ ആണ് ബോളിവുഡിലെ രാഖിയുടെ ഒന്നാം നമ്പര്‍ ശത്രു. സണ്ണിക്കെതിരെ പല അവസരങ്ങളിലും രാഖി അമിതമായി പ്രതികരിച്ചിട്ടുണ്ട്. സണ്ണി ബോളിവുഡില്‍ എത്തിയതോടെ തന്നെ പോലുള്ള ഐറ്റം ഡാന്‍സുകാര്‍ക്ക് വാര്‍ത്താ പ്രാധാന്യവും അവസരവും കുറഞ്ഞതാണ് രാഖിയെ പ്രകോപിക്കുന്നത്.

rakhi-sawant

അടുത്തിടെ സണ്ണിക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അങ്ങിനെയെങ്കില്‍ തനിക്കും പോണ്‍ സിനിമകളില്‍ അഭിനയിക്കണമെന്ന് രാഖി വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴായിരുന്നു രാഖിയുടെ പരാമര്‍ശം.

ആമിര്‍ ഖാന്‍ മാത്രമല്ല, ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സണ്ണി ലിയോണിനോട് എതിര്‍പ്പില്ല. അടുത്തിടപഴകുന്നതിനും അവര്‍ മടികാണിച്ചിട്ടില്ല. ഇതെല്ലാമായിരിക്കാം രാഖിയുടെ പുതിയ പരാമര്‍ശത്തിനും ഇടയാക്കിയത്. നേരത്തെ, ഇന്ത്യന്‍ സംസ്‌കാരത്തിനെ കളങ്കപ്പെടുത്തുന്ന സണ്ണി ലിയോണിനെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്നുവരെ രാഖി പറഞ്ഞിരുന്നു.

English summary
Rakhi Sawant to become a porn star

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam