Don't Miss!
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
പ്രണയിക്കുന്ന കാലത്ത് ആരും ഈ അബദ്ധം കാണിക്കരുത്; ഭര്‍ത്താവിന്റെ പേര് ഒഴിവാക്കിയെന്ന് നടി രാഖി സാവന്ത്
എല്ലാ കാലത്തും ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. നടിയുടെ വിവാഹബന്ധങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ആദ്യ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന് പറഞ്ഞ് രാഖി രംഗത്ത് വന്നിരുന്നു. പിന്നീട് ബിസിനസുകാരനായ റിതേഷ് മുഖര്‍ജി എന്നയാളെ രാഖി വിവാഹം കഴിച്ചു. ഇരുവരും ഒരുമിച്ച് ബിഗ് ബോസില്‍ വരികയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ റിതേഷുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതിനെ പറ്റിയാണ് നടി പറയുന്നത്.
ഭര്‍ത്താവിന്റെ പേര് രാഖി ശരീരത്തില്‍ ടാറ്റു ചെയ്തിരുന്നു. എന്നാല്‍ അത് താന്‍ റീമൂവ് ചെയ്യുകയാണെന്ന് പറഞ്ഞുള്ള പുതിയ വീഡിയോയാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. 2019 ലാണ് റിതേഷുമായി താന്‍ വിവാഹിതയായെന്ന് രാഖി വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തോളം ഈ ബന്ധം മുന്നോട്ട് പോയി.

ഇതിനിടെ സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനഞ്ചാമത്തെ സീസണില്‍ ഇരുവരും മത്സരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് താന്‍ റിതേഷുമായി വേര്‍പിരിഞ്ഞെന്ന കാര്യം നടി പ്രഖ്യാപിച്ചത്. എന്നാല്‍ രാഖിയെ വിവാഹം കഴിക്കുന്നതിന് മുന്‍പേ റിതേഷ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം പുറത്ത് വന്നതോടെയാണ് നടിയുമായിട്ടുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുന്നത്.
ചെരുപ്പ് മോഷ്ടിച്ചതിന് പള്ളിയില്‍ കെട്ടിയിട്ടു; ചെറുപ്പത്തിലെ കലാപരിപാടിയെ കുറിച്ച് അരിസ്റ്റോ സുരേഷ്
ഇന്‍സ്റ്റാഗ്രാം പേജിലൂടെ രാഖി പുറത്ത് വിട്ടിരിക്കുന്ന വീഡിയോയില്‍ ടാറ്റു നീക്കം ചെയ്യാന്‍ ടാറ്റു പാര്‍ലറില്‍ എത്തിയതാണ് കാണിക്കുന്നത്. 'രാഖിയുടെ വാരിയെല്ലിലാണ് റിതേഷ് എന്ന പേര് കുത്തിയിരിക്കുന്നത്. അത് ഞാന്‍ മായിച്ച് കളയുകയാണെന്ന്' നടി പറയുന്നു. മാത്രമല്ല ടാറ്റു റിമൂവ് ചെയ്യുമ്പോള്‍ വേദന കൊണ്ട് പുളയുന്നതും നടി കാണിക്കുന്നുണ്ട്.

'റിതേഷ് ഇപ്പോള്‍ നീ എന്റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും എന്നന്നേക്കുമായി പുറത്തായി. ഭ്രാന്തമായി പ്രണയിക്കുന്ന കാലത്ത് ആരും ഇതുപോലെ ശരീരത്തില്‍ ടാറ്റു ചെയ്യരുത്. അത് പിന്നീട് നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്' രാഖി സൂചിപ്പച്ചു.
അപര്‍ണയെ പുറത്തേക്ക് വിളിച്ച് മോഹന്‍ലാല്‍; ബിഗ് ബോസ് ഒളിപ്പിച്ച് വെച്ച ട്വിസ്റ്റ് കണ്ടെത്തി ആരാധകരും
ഹിന്ദി ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് രാഖി സാവന്തും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുന്നത്. ബെല്‍ജിയത്തില്‍ നിന്നുള്ള എന്‍ആര്‍ഐ ബിസിനസുകാരന് ആണ് റിതേഷ്. എന്നാല്‍ രാഖി ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി റിതേഷ് തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് ഒരു സ്ത്രീ രംഗത്ത് വരികയായിരുന്നു. തന്റെ കുട്ടിയുടെ പിതാവ് കൂടിയായ റിതേഷിനൊപ്പമുള്ള ഫോട്ടോസും ആദ്യ ഭാര്യ പുറത്ത് വിട്ടു.
-
ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു; തുറന്ന് പറഞ്ഞ് നയന
-
മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു