For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവര്‍ക്കും ആവശ്യം തന്റെ വയറ് കാണിക്കുന്നത്, എന്റെ ആഗ്രഹം മറ്റൊന്ന്, വെളിപ്പെടുത്തി രാഖി സാവന്ത്...

  |

  ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് രാഖി സാവന്തിന്റേത്. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. എന്തും തുറന്ന് സംസാരിക്കുന്ന രാഖിയുടെ പ്രകൃതമാണ് വിവാദ നായിക എന്ന ലേബല്‍ കിട്ടാന്‍ കാരണം. എന്നാല്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയോ മാറ്റി പറയുകയോ ചെയ്യാറില്ല. തന്റെ കുടുംബ കാര്യങ്ങള്‍ പോലും രാഖി ഓപ്പണ്‍ സ്‌പെയിസുകളില്‍ തുറന്നടിക്കാറുണ്ട്.

  ആ കാരണം കൊണ്ട് ഷൈന്‍ കോസ്റ്റ്യൂം ധരിച്ചാല്‍ ഇരിക്കില്ല; ആവശ്യപ്പെടാത്തത് പലതും ചെയ്തു

  ഈ അടുത്ത ഇടയ്ക്കായിരുന്നു രാഖിയും ഭര്‍ത്താവ് റിതേഷ് സിംഗും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് ഒന്നിച്ചു പോകാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും നടന്നില്ലെന്നായിരുന്നു' വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു വിവാഹമോചനം. രാഖി സാവന്ത്- റിതേഷ് വേര്‍പിരിയല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇവരുടെ കല്യാണവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ വിവാഹത്തെ കുറിച്ച് വിശ്വസിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല.

  നിത്യ പിന്നാലെ വന്നാലും കല്യാണം കഴിക്കില്ല, ഒരിക്കല്‍ ഖേദിക്കും, സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍...

  ഇപ്പോഴിത സിനിമ മേഖലയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് രാഖി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്നെ പോലെയുള്ള ഒരു പെണ്‍കുട്ടിയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ ഏറെ പ്രയാസകരമാണെന്നും രാഖി പറഞ്ഞു. 'തന്റെ സ്വപ്‌നം ഇതുവരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമയില്‍ നിന്ന് അധികവും തേടി എത്തുന്നത് ഗ്ലാമറസ് റോളുകളാണ്. വയറ് കണിക്കുന്നതല്ലാതെ അഭിനയ പ്രധാന്യമുള്ള പ്രൊജക്ടുകള്‍ ലഭിച്ചിട്ടില്ല. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. ഒരിക്കല്‍ അത്തരത്തിലുള്ള കഥാപാത്രത്തിലൂടെ താന്‍ ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും' രാഖി പറഞ്ഞു.

  എന്തും തുറന്നു പറയാന്‍ മടിയില്ലാത്ത രാഖി തനിക്ക് കൗമാരക്കാലത്ത് സംഭവിച്ച ഒരു അമളിയെ കുറിച്ച് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിനിടെ ബലൂണ്‍ എന്ന് കരുതി കോണ്ടത്തില്‍ വെളളം നിറച്ച് മറ്റുളളവരെ എറിഞ്ഞതിനെ കുറിച്ചാണ് പറഞ്ഞത്. അത്തരത്തിലൊരു അബദ്ധം പറ്റാനുളള കാരണവും രാഖി വെളിപ്പെടുത്തിയിരുന്നു. കൗമാര കാലത്ത് സംഭവിച്ച അബദ്ധത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ആ മറക്കാനാവാത്ത സംഭവം രാഖി പറഞ്ഞത്.

  Recommended Video

  GAYATHRI SURESH ON സെക്സ് ഈസ് നോട്ട് പ്രോമിസ്..ചുമ്മാ കേറി ഒന്നും ചെയ്യരുത്

  ഹോളി ആഘോഷത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ...'കുട്ടിക്കാലത്ത് ഹോളി ദിനത്തില്‍ എന്റെ വീട്ടില്‍ നിന്ന് ഒരു ബലൂണ്‍ കണ്ടെത്തി. അതില്‍ വര്‍ണ്ണാഭമായ വെള്ളം ഒഴിച്ച് ആളുകളുടെ മുഖത്തേക്ക് എറിഞ്ഞു. എന്നാല്‍ ആ സമയത്ത് എല്ലാവരും എന്നെ വഴക്ക് പറയുകയായിരുന്നു. ''വിഡ്ഢി! ഞാന്‍ നിന്നെ കൊല്ലും'' എന്നൊക്കെ ആളുകള്‍ പറഞ്ഞു. എന്നാല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. 'ഇത് എന്തിന്? ഇത് ഹോളിയാണ്!' എല്ലാവരും എന്നെ നോക്കി പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ബലൂണല്ല, അത് കോണ്ടം ആണെന്ന്' രാഖി പറഞ്ഞു.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാമില്‍ കൈനിറയെ ആരാധകരുണ്ട്. നടിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. പലപ്പോഴും രാഖിയുടെ പ്രതികരണങ്ങള്‍ വലിയ വിവാദമാകാറുണ്ട്. എന്നാല്‍ ഇതൊന്നും താരം ശ്രദ്ധിക്കാറില്ല. തന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം താരത്തിന് ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

  English summary
  Rakhi Sawant Reveals She Is Offered Only Glamorous Roles By The Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X