Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 2 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 4 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടുത്ത വര്‍ഷം ഒരു കുഞ്ഞിന് ജന്മം നല്‍കണം; വിവാഹത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്കൊടുവില്‍ രാഖിയുടെ ഭര്‍ത്താവ്
ഇന്ത്യയിലെ പ്രശസ്ത ഐറ്റം ഡാന്‍സുകാരിയും മോഡലുമായ രാഖി സാവന്ത് നിരന്തരം വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വിവാദങ്ങളെല്ലാം ഒന്ന് കെട്ടടങ്ങി വരികയാണ്. കഴിഞ്ഞ വര്‍ഷമാണ് വെള്ള നിറമുള്ള ഗൗണ്‍ ധരിച്ച് നില്ക്കുന്ന ചില ിചത്രങ്ങള് രാഖി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്. അതൊരു ഷൂട്ടിന്റെ ഭാഗമാണെന്ന് അന്ന് നടി പറഞ്ഞിരുന്നു.
എന്നാല്‍ വൈകാതെ താന്‍ വിവാഹിതയായെന്നും ഒരു എന്‍ആര്‍ഐ ആയ റിതേഷ് ആണ് ഭര്‍ത്താവെന്നും രാഖി പറഞ്ഞു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായെങ്കിലും റിതേഷിനെ ഭര്‍ത്താവായി ആരും ഇതുവരെ കണ്ടിട്ടില്ല. വൈകാതെ തന്നെ റിതേഷ് ക്യാമറയ്ക്ക് മുന്നില്‍ വരുമെന്നാണ് രാഖിയുടെ ആരാധകരും പ്രതീക്ഷിക്കുന്നത്.
തന്റെ ഐഡന്റിറ്റി മറച്ച് വയ്ക്കുന്നതിന്റെ പേരില്‍ സ്വയം സെല്‍ഫിഷാണെന്ന കാര്യം ഇടൈംസിന് നല്കിയ അഭിമുഖത്തില്‍ റിതേഷ് പറഞ്ഞിരുന്നു. എനിക്ക് അതിനുള്ള ഒരു അവസരം കിട്ടിയിരിക്കുകയാണ്. ക്യാമറയുടെ മുന്നില്‍ വന്ന് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പോവുകയാണ് ഞാനിപ്പോള്‍. ഞങ്ങളുടെ വിവാഹത്തെ കുറിച്ച് മറ്റുള്ളവരോട് പറയുന്നതില്‍ നിന്നും ലഭിക്കുന്ന നഷ്ടത്തെ കുറിച്ചോ ലാഭത്തെ കുറിച്ചോ ഞാന്‍ കാര്യമാക്കുന്നില്ല.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
താന്‍ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരെ അതിന് വേണ്ടി സമീപിച്ചിരുന്നു. ഷോ യില്‍ ഒരു ഫാമിലി ടൈം പോലെ വെക്കുകയാണെങ്കില്‍ നല്ലതായിരുന്നു. അങ്ങനെ തന്നെ കുറിച്ച് പുറംലോകത്തോട് പറയാമായിരുന്നു എന്നതാണ് റിതേഷിന്റെ ലക്ഷ്യം. അതേ സമയം മറ്റൊരു സന്തോഷം കൂടി അദ്ദേഹം സൂചിപ്പിച്ചു. അടുത്ത വര്‍ഷം മാതാപിതാക്കള്‍ ആവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്കൊരു കുഞ്ഞ് അടുത്ത വര്‍ഷം ഉണ്ടാവും. ഈ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ കാരണമാണ്. പക്ഷേ മുന്നോട്ടുള്ള കാലത്ത് ഞങ്ങളുടെ കുടുംബത്തെ ഒന്നും കൂടി വിപുലികരിക്കാനാണ് ആഗ്രഹിക്കുന്നത്.
ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും രാഖി മുന്‍പ് പങ്കുവെച്ചിരുന്നു. അന്നും റിതേഷിന്റെ കൈ മാത്രമാണ് കാണിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുയാണ് എല്ലാവരും.