Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
എനിക്ക് പ്രണയിക്കാന്‍ ഇഷ്ടമല്ല; വിവാഹത്തില്‍ മാത്രമേ വിശ്വാസമുള്ളുവെന്ന് നടി രാകുല്‍പ്രീത് സിംഗ്
യുവനടി രാകുല്‍പ്രീത് സിംഗിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അടുത്തിടെ രാകുല്‍ ലിവിംഗ് ടുഗദെറായി ജീവിക്കുകയാണെന്ന തരത്തില്‍ കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് പറഞ്ഞ് രാകുല്‍ തന്നെ എത്തിയിരിക്കുകയാണ്.
വിവാഹത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രാകുല്‍പ്രീത് സിംഗ് പ്രണയത്തിലും ലിവിംഗ് ടുഗദെറായി ജീവിക്കുകയുമാണെന്ന തരത്തിലാണ് പുതിയ ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ താന്‍ പ്രണയത്തില്‍ അല്ലെന്നും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന് ആളല്ലെന്നുമാണ് രാകുല്‍പ്രീത് സിംഗ് പറയുന്നത്. ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയവിവാഹമായിരിക്കില്ല. ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് മാധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ച് കൊണ്ട് മാത്രമായിരിക്കും.

വിപുലമായൊരു ആഘോഷത്തില്‍ വെച്ചായിരിക്കും എന്റെ വിവാഹമെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരുവിധ സത്യവുമില്ലെന്നും രാകുല്‍പ്രീത് സിംഗ് വ്യക്തമാക്കുന്നു. ഇതോടെ ദിവസങ്ങളായി പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം ഒരു അവസാനമായിരിക്കുകയാണ്. നേരത്തെയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുന്ന് കൊണ്ട് രാകുല്‍ പറഞ്ഞിരുന്നു.
ഏറെ കാലമായി മകളോട് ഒരു ആണ്‍കുട്ടിയെ കണ്ടെത്താന്‍ പറയുന്നു. പക്ഷേ അവള് എന്റെ വാക്ക് കേള്‍ക്കുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ രാകുലിന്റെ മാതാവ് റിനി സിംഗ് പറഞ്ഞിരുന്നു. അത് കൊണ്ട് ഞങ്ങള്‍ തന്നെ അവള്‍ക്ക് വേണ്ടി ഒരാളെ കണ്ടെത്തണമെന്നായിരുന്നു അമ്മ ആവശ്യം. എന്നാല്‍ യഥാര്‍ഥ പ്രശ്നം ഇതൊന്നുമല്ല. എന്റെ അച്ചടക്കം കണ്ട് എല്ലാ ആണ്‍കുട്ടികളെയും ഞാന്‍ ഭയപ്പെടുത്തുമെന്ന് എന്റെ അമ്മയ്ക്ക് തോന്നുണ്ടാവുമെന്ന് രാകുലും അന്ന് പ്രതികരിച്ചു.

Recommended Video
ഇപ്പോഴാണ് വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ എന്നോട് പറഞ്ഞ് തുടങ്ങിയത്. വിവാഹത്തിന് വലിയ പ്രഷറൊന്നുമില്ല. അമ്മ എപ്പോഴും വിവാഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും. എന്നാല്‍ ഞാന്‍ എന്റെ ജോലിയുടെ തിരക്കുകളിലാണ്. രാകുലിനെക്കാള് പ്രായം കൂടിയ ഒരാളെ തന്നെ വരനായി കിട്ടണമെന്ന മാനദണ്ഡം മാത്രമേ ഉള്ളുവെന്ന് താരമാതാവും പറയുന്നു. അങ്ങനെ ഒരാളെ ഞങ്ങള്‍ കൊണ്ട് വന്നാല്‍ അവളത് നിരസിക്കും. അവളെക്കാളും മികച്ച ഒരാളെയാണ് അവള് ആഗ്രഹിക്കുന്നതെന്നും റിനി സിംഗ് വെളിപ്പെടുത്തിയിരുന്നു.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ