»   » രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ബോണി കപൂര്‍

രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ബോണി കപൂര്‍

By: Sanviya
Subscribe to Filmibeat Malayalam

80കളില്‍ വെള്ളിത്തിര അടക്കി ഭരിച്ചിരുന്ന താരമായിരുന്നു ശ്രീദേവി. എന്നാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലി എന്ന ചിത്രത്തിലൂടെ ശ്രീദേവി തിരിച്ചു വന്നത്. അഭിനയത്തിനപ്പുറം സൗന്ദര്യക്കൊണ്ടും ഒരു പോലെ പ്രേക്ഷകര്‍ ആരാധിക്കുന്ന നടിയാണ് ശ്രീദേവി. എന്നാല്‍ ഇങ്ങനെ ശ്രീദേവിയെ ആരാധിക്കുന്ന കൂട്ടത്തില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുമുണ്ട്. രാംഗോപാല്‍ വര്‍മ്മ തന്നെയാണ് അടുത്തിടെ ഇക്കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.

ഭര്‍ത്താവ് എന്ന നിലയില്‍ ബോണി കപൂര്‍ ശ്രീദേവിയ്ക്ക് നല്‍കുന്ന ബഹുമാനത്തേക്കാള്‍ കൂടുതലാണ് താന്‍ ശ്രീദേവിയ്ക്ക് നല്‍കുന്നുണ്ട്. ഗണ്‍സ് ആന്റ് ദി തൈസ് എന്ന പുസ്തകത്തില്‍ താന്‍ ശ്രീദേവിയെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരു സൗന്ദര്യ ദേവത തന്നെയാണ് ശ്രീദേവി. ശ്രീദേവിയോട് തോന്നുന്ന പ്രണയം ഒരു ലഹരിയാണെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

ramgopal

ഇപ്പോഴിതാ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി രാംഗോപാലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. അതോടെ രാംഗോപാല്‍ കൂടുതല്‍ വിശദീകരണങ്ങളുമായി വീണ്ടും ട്വീറ്റ് ചെയ്യുന്നു. 80കളിലും 90കളിലും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയെ പ്രശസ്തയാക്കിയത് ശ്രീദേവിയുടെ അഭിനയ മികവുക്കൊണ്ട് മാത്രമല്ല, സൗന്ദര്യം കൊണ്ട് കൂടിയാണെന്നും രാംഗോപാല്‍ പറഞ്ഞു. അഭിനയം മാത്രമായിരുന്നുവെങ്കില്‍ സ്മിത പാട്ടീല്‍ ശ്രീദേവിയേക്കാള്‍ താരമാകുമായിരുന്നുവെന്നും രാംഗോപാല്‍ പറഞ്ഞു.

English summary
Ram Gopal Varma about Sridevi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam