»   » തനിക്ക് സെക്‌സിനെക്കാള്‍ പ്രധാന്യമുള്ള കാര്യമുണ്ടെന്ന് രാം ഗോപാല്‍ വര്‍മ്മ; തള്ളാണോ? വെല്ലുവിളിയോ ?

തനിക്ക് സെക്‌സിനെക്കാള്‍ പ്രധാന്യമുള്ള കാര്യമുണ്ടെന്ന് രാം ഗോപാല്‍ വര്‍മ്മ; തള്ളാണോ? വെല്ലുവിളിയോ ?

Posted By:
Subscribe to Filmibeat Malayalam

വാ തുറന്നാല്‍ വിവാദങ്ങള്‍ മാത്രം പറയുന്നയാളാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. വിവാദ ട്വീറ്റുകള്‍ കൊണ്ടാണ് സംവിധായകന്‍ കൂടുതലായി അറിയപ്പെട്ടിരുന്നത്.

വീണ്ടും അദ്ദേഹം പുതിയ സിനിമയെടുക്കുന്നതിനെ കുറിച്ച് പറഞ്ഞാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. താന്‍ ജീവിതത്തില്‍ സെക്‌സിനെക്കാളുമധികം ഇഷ്ടപ്പെടുന്ന ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

സെക്‌സിനെക്കാള്‍ പ്രധാന്യമുള്ളവ

തന്റെ ജീവിതത്തില്‍ സെക്‌സിനെക്കാള്‍ പ്രധാന്യത്തോടെ സ്‌നേഹിക്കുന്നത് ചൈനീസ് ആയോധനകലയിലുടെ സിനിമയിലെത്തിയ ബ്രൂസ് ലി യെയാണെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

ബ്രൂസ് ലി യുടെ ജീവിതം സിനിമയാക്കാന്‍ മത്സരം

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സംവിധായകന്‍ ശേഖര്‍ കപൂര്‍ താന്‍ ബ്രൂസ് ലി യുടെ ജീവിതം സിനിമയാക്കാന്‍ പോവുന്ന കാര്യം പുറത്തു വിട്ടിരുന്നു. ആ വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മ ശേഖര്‍ കപൂറിന് വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്.

ശേഖര്‍ കപൂറിനെക്കാള്‍ മുമ്പ് ബ്രൂസ് ലി യുടെ സിനിമ പ്രദര്‍ശിപ്പിക്കും

ശേഖര്‍ കപൂര്‍ ബ്രൂസ് ലി യുടെ കൗമാരകാലത്തെ ജീവിതമാണ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ശേഖര്‍ സിനിമ ഇറക്കുന്നതിന് മുന്നെ താന്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

ബ്രൂസ് ലി യുടെ സിനിമ ചെയ്യാന്‍ താന്‍ യോഗ്യനാണ്

മറ്റെന്തിനേക്കാളും താന്‍ സ്‌നേഹിക്കുന്നത് ബ്രൂസ് ലിയെയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ തനിക്ക് കഴിയുമെന്നാണ് സംവിധായകന്റെ അഭിപ്രായം.

ബ്രൂസ് ലി യുടെ കുടുംബത്തെക്കാള്‍ അദ്ദേഹത്തെ തനിക്കറിയാം

ബ്രൂസ് ലി യുടെ കുടുംബത്തില്‍ ഭാര്യയെയും മക്കളെക്കാളും നന്നായി അദ്ദേഹത്തെ അറിയുന്നത് തനിക്കാണെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

ലിറ്റില്‍ ഡ്രാഗണുമായി ശേഖര്‍

ബ്രൂസ് ലി യുടെ മകള്‍ ഷാനെന്‍ ലി യാണ് ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന 'ലിറ്റില്‍ ഡ്രാഗണ്‍' എന്ന സിനിമക്കായി തിരക്കഥയൊരുക്കുന്നത്. ചൈനയിലെ നിര്‍മ്മാതാക്കളാണ് സിനിമ നിര്‍മ്മിക്കുന്നത്.

English summary
Ram Gopal Varma Announces a Biopic On Bruce Lee, Says Only He Can Justify This Film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam