»   » ജയലളിതയെ കുറിച്ചുള്ള സിനിമക്കെന്തിന് ശശികല എന്ന ടൈറ്റില്‍; സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നു..

ജയലളിതയെ കുറിച്ചുള്ള സിനിമക്കെന്തിന് ശശികല എന്ന ടൈറ്റില്‍; സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നു..

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറിച്ച് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ചില സംവിധായകരും ജയലളിതയായി വെള്ളിത്തിരയിലെത്താന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് തെന്നിന്ത്യന്‍ നടിമാരുള്‍പ്പെടെയുള്ള വരും രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോള്‍ തമിഴകത്തിന്റെ അമ്മയുടെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ശശികല എന്നു ടൈറ്റിലോടെ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രാംഗോപാല്‍ വര്‍മ്മ..

സംവിധായകന്റെ ട്വിറ്റര്‍ പോസ്റ്റ്

ജയലളിതയുടെ ജീവചരിത്രം സിനിമയാക്കാന്‍ പോകുന്ന വിവരം
സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ട്വീറ്റു ചെയ്യുകയായിരുന്നു. ചിത്രത്തിനു ശശികല എന്നാണ് ടൈറ്റിലെന്നും വര്‍മ്മ പറയുന്നു

എന്തിനു ശശികല എന്ന പേര്

പ്രശസ്ത രാഷ്ട്രീയ നേതാവിന്റെ വളരെ അടുത്ത സുഹൃത്തിനെ കുറിച്ചാണ് സിനിമ എന്നു വര്‍മ്മ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോഴത് ശശികലയായിരിക്കില്ലേ എന്നാണ് വായനക്കാരുടെ ചോദ്യം

ശശികലയോട് കൂടുതല്‍ ബഹുമാനം

ജയലളിതയെ താനേറെ ബഹുമാനിക്കുന്നുവെന്നും അതിനേക്കാളേറെ ബഹുമാനമാണ് തനിക്ക് ശശികലയോടെന്നും വര്‍മ്മ പറയുന്നു. തമിഴ് ജനതയുടെ മനസ്സില്‍ ശശികലയ്ക്കുള്ള സ്ഥാനം വളരെ വലുതാണെന്നും വര്‍മ്മ പറഞ്ഞിരുന്നു

ശശികലയുടെ കണ്ണിലൂടെ ജയലളിതയുടെ ജീവിതം

ജയലളിതയുടെ വിശ്വസ്ത തോഴിയായിരുന്ന ശശികലയുടെ കണ്ണിലൂടെ ജയലളിതയുടെ ജീവിതം പറയുകയാണ് ശശികലയെന്ന ചിത്രത്തിലൂടെ താനുദ്ദേശിക്കുന്നതെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അത്തരമൊരു കഥ പറച്ചില്‍ ഏറെ കാവ്യാത്മകമായിരിക്കും.

സര്‍ക്കാരിനു ശേഷം ചിത്രീകരണം

അമിതാഭ് ബച്ചന്‍, യാമി ഗൗതം, മനോജ് ബാജ്‌പേയ് തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ സര്‍ക്കാരിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ രാം ഗോപാല്‍ വര്‍മ്മ. അതിനുശേഷം ശശികലയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പറയുന്നത്

English summary
Ram Gopal Varma has announced his next movie titled “Shashikala”, and says it is the story of a “dearest closest friend of a politician”. The title and plot suggests the film has a lot to do with former Tamil Nadu Chief Minister J. Jayalalithaa’s close aide V.K. Sasikala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam