»   » ഇന്ന് പ്രണയമെന്നാല്‍ സെക്‌സ്: രാംഗോപാല്‍ വര്‍മ്മ

ഇന്ന് പ്രണയമെന്നാല്‍ സെക്‌സ്: രാംഗോപാല്‍ വര്‍മ്മ

Posted By: Super
Subscribe to Filmibeat Malayalam

ഇനിയൊരിക്കലും താന്‍ പ്രണയവും നര്‍മ്മവും ചിത്രങ്ങള്‍ക്ക് വിഷയമാക്കില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാര്‍ച്ച് 1ന് വെള്ളിയാഴ്ച തന്റെ ദി അറ്റാക്ക്ഓഫ് 26/11 റിലീസ് ചെയ്തതിന് പിന്നാലെയാണ് സിനിമയിലെ തന്റെ പുതിയ നിലപാടുകളെക്കുറിച്ച് വര്‍മ്മ വിശദീകരിച്ചത്.

നിഷ്‌കളങ്കമായ പ്രണയം നമുക്ക് നഷ്ടപ്പെട്ടു. പ്രണയമെന്ന് പറഞ്ഞാല്‍ ലൈംഗികതയാണെന്ന യാഥാര്‍ത്ഥ്യത്തിലാണ് നമ്മളിപ്പോള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയെ തിരിച്ചറിയാന്‍ എനിയ്ക്ക് കഴിയുന്നുണ്ട്. ലൈംഗികതയിലധിഷ്ഠിതമായ പ്രണയം ചിത്രീകരിക്കുന്നതിലേറെ എനിയ്ക്കിഷ്ടം കസബിനെ തൂക്കിക്കൊന്ന സംഭവം സിനിമയാക്കാനാണ്- രാംഗോപാല്‍ വര്‍മ്മ പറയുന്നു.

ബോളിവുഡില്‍ പതിവായി കാണുന്ന പ്രണയകഥകളും കോമഡികളും ചിത്രീകരിക്കാന്‍ ഇനി താല്‍പര്യമില്ല. കൂടുതല്‍ സങ്കീര്‍ണമാകുന്ന മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങളാണ് ഞാന്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. നിശബ്ദ് പോലുള്ള പ്രണയചിത്രങ്ങളുടെ കാഴ്ച എപ്പോഴും തീവ്രവും ഇരുണ്ടതുമായിരിക്കും- വര്‍മ്മ പറയുന്നു.

പ്രേക്ഷകരെ എപ്പോഴും ഒരൊറ്റ ആട്ടിന്‍കൂട്ടത്തെപ്പോലെ കാണരുതെന്നും അവരുടെ അഭിരുചി മാറുന്നതിനനുസരിച്ചുള്ള ചിത്രങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍മ്മയുടെ സത്യ, രംഗീല, കമ്പനി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍വിജയം നേടിയവയായിരുന്നു. എന്നാല്‍ പിന്നീട് വന്ന രക്തചരിത്ര, ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

English summary
Director Ram Gopal Varma said that he cannot make a typical Bollywood movie based on romance or comedy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam