»   » രാം ഗോപാല്‍ വര്‍മ്മയുടെ പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ 'സര്‍ക്കാര്‍ 3' യുടെ പോസറ്റര്‍ പുറത്തിറക്കി

രാം ഗോപാല്‍ വര്‍മ്മയുടെ പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ 'സര്‍ക്കാര്‍ 3' യുടെ പോസറ്റര്‍ പുറത്തിറക്കി

Posted By: Ambili
Subscribe to Filmibeat Malayalam

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം സര്‍ക്കാര്‍-3 യുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന താരങ്ങളായ അമിതാഭ് ബച്ചന്‍, യാമി ഗൗതം, ജാക്കി ഷരഫ്, മനോജ് ബച്ച്പായ്, അമിത് സാദ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറാണ്. സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് സര്‍ക്കാര്‍- 3.

 sarkar-3-poster

2005 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ആണ്് സര്‍ക്കാര്‍-3 യുടെ ആദ്യ പതിപ്പ്. തുടര്‍ന്ന് 2008 ലാണ് സര്‍ക്കാര്‍ രാജ് എന്ന രണ്ടാം പതിപ്പ് പുറത്തിറക്കിയ്ത. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് എന്നിവരും താരങ്ങളായി എത്തിയിരുന്നു.

പോസ്റ്ററിലുള്ള താരങ്ങളുടെ ലുക്ക് വ്യത്യസ്തങ്ങളാണ്. ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ ഏഴിനാണ്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് രാംഗോപാല്‍ വര്‍മ്മ തന്നെയാണ്.

English summary
The poster of Ram Gopal Varma's much awaited drama 'Sarkar 3' is out and is indeed intense and intriguing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam