»   » സ്ത്രീ സെക്‌സ് ആഘോഷിക്കണമെന്ന സന്ദേശം പകര്‍ന്ന് രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ഹ്രസ്വചിത്രം പുറത്ത്!

സ്ത്രീ സെക്‌സ് ആഘോഷിക്കണമെന്ന സന്ദേശം പകര്‍ന്ന് രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ഹ്രസ്വചിത്രം പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹം പറയുന്ന പല കാര്യങ്ങളും വിവാദങ്ങളായി മാറുന്നത് പതിവാണ്. ട്വിറ്ററിലുടെയാണ് രാം ഗോപാല്‍ വര്‍മ്മ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നത്.

മലയാളത്തില്‍ ഏഴ് ആന്തോളജി സിനിമകള്‍ ഉണ്ടായിരുന്നു! പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഇതൊക്കയാണ്!!

സിനിമ നിര്‍മ്മിക്കാന്‍ തനിക്ക് സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞു കൊണ്ട് രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിച്ച ഹ്രസ്യചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 'എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം' (മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്ന ചാത്തി ഹെ) എന്ന പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്യചിത്രം ഒരു സ്ത്രീ ജീവിതത്തില്‍ സെക്‌സ് ആഘോഷിക്കണമെന്ന സന്ദേശം പകര്‍ന്ന് നല്‍കുകയാണ്.

'കാര്യം നിസാര'മായി പറഞ്ഞിരുന്ന മോഹന കൃഷ്ണനും സത്യഭാമയും ഇനിയില്ല!!!

സിനിമയില്‍ സ്വാതന്ത്യമില്ല

ഒരു സിനിമ നിര്‍മ്മിച്ച് പുറത്തിറക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പിന്തുണ വേണം. സിനിമയില്‍ സെക്‌സും വയലന്‍സും ഉള്‍പ്പെടുത്തിയതാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് അവ നീക്കും. അതിനാല്‍ തനിക്ക് സിനിമയില്‍ സ്വാതന്ത്യം ലഭിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മ ഹ്രസ്യചിത്രം നിര്‍മ്മിക്കാനിറങ്ങിയത്.

എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം

'എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം' എന്ന പേരില്‍ ഹിന്ദിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ജീവിതം എങ്ങനെയാവണം എന്നു തീരുമാനമെടുക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിലുടെ പറയുന്നത്.

ജീവിതം ആഘോഷിക്കണമെന്ന് ചിന്തിക്കുന്ന പെണ്‍കുട്ടി

തനിക്ക് സണ്ണി ലിയോണിനെ പോലെ ആകണമെന്ന് അച്ഛനോടും അമ്മയോടും ആവശ്യം ഉന്നയിക്കുന്ന പെണ്‍കുട്ടി ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ സണ്ണി ലിയോണിനെ പോലെ ആവണമെന്ന് പറയുന്നു. മകളുടെ തീരുമാനത്തെ പൂര്‍ണമായും എതിര്‍ക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ സണ്ണി ലിയോണ്‍ ചെയ്യുന്നത് മോശം പണിയല്ലെന്നും അവര്‍ ജീവിതം ആഘോഷിക്കുകയാണെന്നും മകള്‍ വ്യക്തമാക്കുന്നു.

സാധാരണ ജോലി പോലെ തന്നെയാണ് സെക്‌സും

എല്ലാവരും ചെയ്യുന്ന ജോലി പോലെ തന്നെയാണ് സെക്‌സും. എന്റെ സെക്‌സ് എന്റെ ശക്തിയാണ്. എന്റെ ശരീരം എന്റെ മാത്രമാണെന്നും അത് കൊണ്ട് ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

വിവാഹം ആരു കഴിക്കും

ഞാന്‍ വിവാഹം കഴിക്കാന്‍ മാത്രമുള്ളതല്ല. എന്റെ ജീവിതം ആഘോഷിക്കാന്‍ വേണ്ടിയുള്ളതാണ്. മാത്രമല്ല എനിക്ക് വിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ എന്നെ മനസിലാക്കുന്നവര്‍ ഉണ്ടാവും അവരെ വിവാഹം കഴിക്കും. സണ്ണി ലിയോണ്‍ വിവാഹിതയാണെന്നും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും ചിത്രം വ്യക്തമാക്കുന്നു.

കുട്ടികള്‍ വീഡിയോ കണ്ടാല്‍

എന്റെ മക്കളെ ശരിയും തെറ്റും പഠിപ്പിക്കുന്നതിന് പകരം അവരുടെ ചിന്തകളില്‍ ജീവിക്കാന്‍ പഠിപ്പിക്കും. കുട്ടികള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കുമെന്നും പറയുന്നു. സെക്‌സ് എന്നാല്‍ ഫാന്റസിയാണ്. ലോകത്തിന് സന്തോഷം നല്‍കുന്ന ഒന്ന്. മാത്രമല്ല ആക്ഷന്‍ സീനുകള്‍ പോലെ സെക്‌സില്‍ വ്യത്യസ്ത ഭാവങ്ങളുണ്ട്. അതില്‍ എന്താണ് മോശമുള്ളത്. ദൈവം തന്ന വിലപ്പെട്ടതും യാഥര്‍ത്ഥ്യമുള്ള അനുഗ്രഹവുമാണ് സെക്സ്.

സെക്‌സ് ആഘോഷിക്കാനുള്ളതാണ്

സെക്‌സ് ആഘോഷിക്കാനുള്ളതാണെന്നാണ് ചിത്രത്തില്‍ പറയുന്നത്. ലോകത്തിന് വേണ്ടിയല്ല ജീവിക്കുന്നതെന്നും ഞാന്‍ എനിക്ക വേണ്ടിയാണ് ജീവിക്കുന്നതെന്നും ചിത്രത്തിലുടെ സംവിധായകന്‍ സമുഹത്തോട് പറയുന്നു. കുടുംബ ബന്ധത്തെക്കാള്‍ കൂടുതല്‍ സെക്‌സിനും സൗന്ദര്യത്തിനുമാണ് പ്രധാന്യം. സണ്ണി ലിയോണിന്റെ കുടുംബത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സെക്‌സ് ചെയ്യുന്നരാവാണെന്ന് ആരും അന്വേഷിക്കുകയില്ലെന്നും ചിത്രത്തിലുടെ വ്യക്തമാക്കുന്നു.

English summary
Ram Gopal Varma’s Short Film Meri Beti Sunny Leone Banna Chaahti Hai released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam