»   » ഞാന്‍ ആത്മഹത്യ ചെയ്യും, വെറും വാക്കല്ല, ഇപ്പോഴല്ലെന്നു മാത്രം; രാം ഗോപാല്‍ വര്‍മ്മ ..!!

ഞാന്‍ ആത്മഹത്യ ചെയ്യും, വെറും വാക്കല്ല, ഇപ്പോഴല്ലെന്നു മാത്രം; രാം ഗോപാല്‍ വര്‍മ്മ ..!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്ത  സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ തന്റെ ചിത്രങ്ങളേക്കാളേറെ വിവാദ പരാമര്‍ശങ്ങള്‍ക്കൊണ്ടു ശ്രദ്ധേയനായ സംവിധായകനാണ്. രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിലെല്ലാം വര്‍മ്മ തന്റെ അഭിപ്രായം വെളിപ്പെടുത്തി സംസാരവിഷയമാവാറുണ്ട്.

പല അഭിമുഖങ്ങളിലും ഉരുളക്കുപ്പേരിപോലെ മറുപടി പറയുന്നതും വര്‍മ്മയുടെ രീതിയാണ്. അതോടെ വര്‍മ്മയെ ട്രോളന്മാര്‍ ഏറ്റെടുക്കുന്നതും പതിവാണ്. ഈയിടെ നടത്തിയ പരാമര്‍ശമാണ് സംവിധായകനു വീണ്ടും വാര്‍ത്തകളിലിടം നേടിക്കൊടുത്തത്. താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് വര്‍മ്മ പറയുന്നത്. പക്ഷേ ഇപ്പോഴല്ല ഇനിയും സമയമുണ്ട്..

ആത്മഹത്യാ പരാമര്‍ശം

വാര്‍ധക്യമെന്നതിനെ താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും പക്ഷേ ആ സമയത്ത് മറ്റുളളവരെ ആശ്രയിക്കേണ്ടതായ അവസ്ഥ വന്നാല്‍ താന്‍ ആത്മഹത്യചെയ്യുമെന്നുമാണ് വര്‍മ്മ പറയുന്നത്.

പൂര്‍ണ്ണ ആരോഗ്യവാനാണ്

താന്‍ പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ്. വളരെ അപൂര്‍വ്വമായി മാത്രമേ തനിക്കൊരു പനി പോലും വരാറുള്ളൂ .അസുഖം വന്നാല്‍ താന്‍ ആരെയും കാണാന്‍ ഇഷ്്ടപ്പെടുന്ന വ്യക്തിയല്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

ചോദ്യത്തെ കുഴക്കുന്ന ഉത്തരങ്ങളുമായി വര്‍മ്മ

എങ്ങനെയാണ് പ്രേക്ഷകര്‍ ഒരു സംവിധായകനെന്ന നിലയില്‍ ഓര്‍ക്കുന്നതെന്ന ചോദ്യത്തിന് തന്നെ ആരും ഓര്‍ക്കണമെന്നു തനിക്ക് നിര്‍

ഡോക്ടറേറ്റു കിട്ടിയാല്‍ സ്വീകരിക്കുമോ

തന്നേക്കാളും അറിവുള്ളവരായി ആരുമില്ലെന്നും അതിനാല്‍ തനിക്ക് ഡോക്ടറേറ്റിന്റെ ആവശ്യമില്ലെന്നുമാണ് ഡോക്ടറേറ്റ് കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വര്‍മ്മ പറഞ്ഞത്.

രാജമൗലിയെ പുകഴ്ത്തിയും ഇകഴ്ത്തിയും വര്‍മ്മ

സംവിധായകന്‍ രാജമൗലിയ്ക്ക് തെലുങ്ക് സിനിമയുടെ സാധ്യതകള്‍ തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും തനിക്ക് മൗലിയുടെ ഒരു ചിത്രം പോലും ഇഷ്ടമായില്ലെന്നാണ് വര്‍മ്മ പറയുന്നത്. അത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വര്‍മ്മ കൂട്ടിചേര്‍ക്കുന്നു

English summary
It sounds weird..but it is true. Maverick film maker Ram Gopal Varma says that he will commit suicide. But not now. He is saying that when he becomes old and unable to live without the assistance of others, then he will end his life forcibly. He has his own reasons to come up with this kind of weird thoughts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam