For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൃത്യമായി ഇന്റിമസി രംഗം ഷൂട്ട് ചെയ്ത ദിവസം തന്നെ ഭാര്യ വന്നു, സൗമ്യയുടെ പ്രതികരണത്തെ കുറിച്ച് പിഷാരടി

    |

    യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താരമാണ് രമേഷ് പിഷാരടി. ഹാസ്യ പരിപാടികളില്‍ നിന്നാണ് പിഷാരടി വെള്ളിത്തിരയില്‍ എത്തുന്നത്. മിനിസ്‌ക്രീനില്‍ സജീവമായ പിഷാരടി 2007 ല്‍ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ നസ്രാണിയിലൂടെയാണ് സിനിമയില്‍ മുഖം കാണിക്കുന്നത്. ചെറിയ വേഷമായിരുന്നു അത്. കപ്പല്‍ മുതലാളിയിലൂടെയാണ് പിഷാരടി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല.

    ദില്‍ഷയുടേയും റോബിന്‌റേയും ഉദ്ദേശം വേറെ; ഇപ്പോള്‍ പ്രണയം വെളിപ്പെടുത്താനുള്ള കാരണം ഇതാണ്

    2009 ല്‍ പുറത്ത് ഇറങ്ങിയ കപ്പല്‍ മുതലാളിയ്ക്ക് ശേഷം പിഷാരടി നായകനായ ചിത്രമാണ് 'നോ വേ ഔട്ട്. നവാഗതനായ നിഥിന്‍ ദേവീദാസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 22 ന് പുറത്ത് ഇറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ സ്‌ക്രീനില്‍ കാണാത്ത രമേഷ് പിഷാരടിയെയാണ് 'നോ വേ ഔട്ടി'ല്‍ കണ്ടത്.

    ഒരു പെണ്‍കുഞ്ഞ് പിറന്നാലും ഇവര്‍ക്ക് ആ സ്‌നേഹം മനസ്സിലാവില്ല, പിഷാരടിയ്ക്ക് പിന്തുണയുമായി ബാദുഷ

    ലോക്ക് ഡൗണ്‍ കാലത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ഡേവിഡ് ചെറിയാന്‍ എന്ന കഥാപാത്രത്തെയാണ് പിഷാരടി അവതരിപ്പിച്ചത്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തിയ ഇയാള്‍ ഒരു ബിസിനസ് തുടങ്ങുന്നു. എന്നാല്‍ വിചാരിച്ചത് പോലെ വിജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടാണ് ചിത്രം മുന്നോട്ട് പോയത്. എല്ലാവരേയും കൗണ്ടറുകളിലൂടെ ചിരിപ്പിക്കുന്ന പിഷാരടിയെ ആയിരുന്നില്ല ചിത്രത്തില്‍ കണ്ടത്.

    ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് പിഷാരടിയുടെ രസകരമായ അഭിമുഖമാണ്. ഭാര്യയുടെ സാന്നിധ്യത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. മഞ്ജു വാര്യരെ കാണാന്‍ വേണ്ടിയിട്ടായിരുന്നു സൗമ്യ ലൊക്കേഷനില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് കണ്ടിട്ട് ഭാര്യ ഒന്നും പറഞ്ഞില്ലെന്നാണ് നടന്‍ പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ജാങ്കോ സ്‌പെയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ...' ചിത്രത്തിലെ എന്റെ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നു. ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട് ആ ദിവസം തന്നെ അവള്‍ അവിടെ വന്നു. സംവിധായകന്‍ ചാര്‍ട്ട് ചെയ്തത് ആ സീനായിരുന്നുവെന്ന് ഞാനും അറിഞ്ഞില്ല. ആ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജു വാര്യരുടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. മഞ്ജുവിനെ കാണാന്‍ വേണ്ടിയായിരുന്നു മക്കള്‍ക്കൊപ്പം എത്തിയത്. അന്നായിരുന്നു എനിക്ക് ആ സീനിന്റെ ഷൂട്ടുള്ളത്'; പിഷാരടി ആ സംഭവം ഓര്‍ത്തു കൊണ്ട് പറഞ്ഞു.

    Recommended Video

    Ramesh Pisharody Exclusive Interview | FilmiBeat Malayalamn

    'പണ്ടൊക്കെ നമ്മള്‍ ഒരു പ്രേഗ്രാമിന് പോകുമ്പോള്‍ നാട്ടില്‍ നിന്നുളള കൂട്ടുകാരന്‍ ആ പരിപാടി കണ്ടാല്‍ പൊളിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അത് പോലെയായിരുന്നു ഇതും. കൃത്യം ആ ദിവസം തന്നെ അവര്‍ വന്നു. എന്നാല്‍ ഭാര്യയുണ്ടായിട്ടും ആ സീന്‍ സുഖമായി എടുത്തു. അവളും കൂളായിരുന്നു. പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു. പിഷാരടിയ്‌ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ്് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ 5 : ദി ബ്രെയ്‌നാണ് ഇനി പുറത്ത് വാരാനുള്ള പിഷാരടിയുടെ ചിത്രം. മെയ് 1 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

    English summary
    Ramesh Pisharody Opens Up How Wife Sowmya Reacted After Watching his intimate Scene Shoot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X