»   » പ്രായമൊന്നും തടസ്സമായില്ല 'സ്വയം മറന്ന്' രണ്‍ബീറും ഐശ്വര്യാറായും,വീഡിയോ.. .

പ്രായമൊന്നും തടസ്സമായില്ല 'സ്വയം മറന്ന്' രണ്‍ബീറും ഐശ്വര്യാറായും,വീഡിയോ.. .

Posted By: pratheeksha
Subscribe to Filmibeat Malayalam

കരണ്‍ജോഹറിന്റെ പുതിയ ചിത്രമായ യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ഐശ്വര്യറായിയുടെയും രണ്‍ബീര്‍ കപൂറിന്റെയും ആരാധകര്‍. ഇരുവരും വളരെ ഇഴുകിച്ചേര്‍ന്ന അഭിനയിച്ച രംഗമാണ് പുറത്തു വിട്ടിട്ടുള്ളത്.

വളരെ മനോഹരമായാണ് ഇൗ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുളള പ്രായം വ്യത്യാസം അഭിനയത്തിന് തടസ്സമായില്ലെന്നും വളരെ തന്മയത്വത്തോടെ ഈ രംഗങ്ങള്‍ അഭിനയിച്ചെന്നും സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു. ചിത്രം ഒക്ടോബര്‍ 28 നു റിലീസ് ചെയ്യും.

Read more: ദുല്‍ക്കറിലൂടെ പ്രാഞ്ചിയേട്ടന്‍ വീണ്ടും സ്ക്രീനിലെത്തുമോ ?

aishandranbir

ഈ ചിത്രത്തിന്റെ മറ്റൊരു രംഗം ചിത്രീകരിക്കുന്നതിനായി ഇരുവരും മുംബൈയിലെ നൈറ്റ് ക്ലബ്ബിലെത്തിയതും ആരാധകരില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു താരങ്ങള്‍ ക്ലബ്ബിലെത്തിയത്.

ചിത്രത്തില്‍ ഒട്ടേറെ ഭാഗങ്ങളില്‍ താരങ്ങള്‍ ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അമിതാഭ് ബച്ചന്‍ ഇടപെട്ട് ചിത്രത്തില്‍ നിന്ന് പ്രസ്തുത രംഗങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ ബച്ചന്‍ ഈ വാര്‍ത്ത നിഷേധിക്കുകയും മരുമകളുടെ അഭിനയ ജീവിതത്തില്‍ താന്‍ ഇടപെടില്ലെന്ന് പ്രസ്താവിക്കുകയുമായിരുന്നത്രേ..

English summary
Ranbir Kapoor and Aishwarya Rai Bachchan’s chemistry in the teaser trailer of Ae Dil Hai Mushkil is best described as sizzling.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam