»   » കത്രീനയും ദീപികയും പിണങ്ങാന്‍ കാരണം രണ്‍ബീര്‍?

കത്രീനയും ദീപികയും പിണങ്ങാന്‍ കാരണം രണ്‍ബീര്‍?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: നടന്‍ രണ്‍ബീര്‍ കപൂറിന് വേണ്ടി താരസുന്ദരികള്‍ ഏറ്റുമുട്ടുന്നു? നടി കത്രീന കൈഫും ദീപിക പദുകോണും ഒരിക്കല്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ അത്ര രസത്തില്‍ അല്ല എന്നാണ് കേള്‍ക്കുന്നത്. കാരണം രണ്‍ബീര്‍ കപൂറാണ്. രണ്‍ബീറിന്റെ മുന്‍ കാമുകിയാണ് ദീപിക. ഇപ്പോള്‍ രണ്‍ബീറിന്റെ കാമുകി കത്രീനയാണെന്നാണ് ഗോസിപ്പ്. ഇതിനിടയില്‍ തന്റെ മുന്‍ കാമുകിയെ രണ്‍ബീര്‍ പ്രശംസിക്കുന്നത് കത്രീനയ്ക്ക് ഇഷ്ടമല്ല . അതാണ് രണ്ട് നടികളും തമ്മില്‍ പിണങ്ങാന്‍ കാരണം.

വെള്ളിത്തിരയിലെ നല്ല താരജോഡികളാണ് രണ്‍ബീറും ദീപികയും. തന്റെ ഏറ്റവും നല്ല സഹനടി ദീപിക തന്നെയാണെന്ന് രണ്‍ബീര്‍ പറയുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് അവസാനമായി അഭിനയിച്ച യേ ജവാനി ഹേ ദിവാനി വന്‍ ഹിറ്റാവുകയാണ്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളിലെല്ലാം തന്നെ രണ്‍ബീര്‍ ദീപികയെ പുകഴ്ത്തിയിരുന്നു.


ആദ്യം ചിത്രത്തില്‍ രണ്‍ബീറിനൊപ്പം കത്രീനയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദീപിക-രണ്‍ബീര്‍ കെമിസ്ട്രിയാണ് സിനിമയില്‍ വിജയിക്കുക എന്ന് മനസിലാക്കി കത്രീനയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്.

എന്തായാലും കത്രീനയ്ക്ക് ആകെ തലവേദന തന്നെയാണ്. രണ്‍ബീര്‍ ഇങ്ങനെ ദീപികയെ പുകഴ്ത്തുന്നതും തന്റെ അവസരങ്ങള്‍ ദീപികയ്ക്ക് കിട്ടുന്നതും കത്രീന കൈഫിനെ അലട്ടുകയാണ്. എന്തായാലും കത്രീനയും ദീപികയും  രണ്‍ബീറിന് മനസമാധാനം കൊടുക്കുന്നില്ലെന്ന് സാരം.

English summary
Deepika Padukone and Katrina Kaif may seem cordial with each other and exchange pleasantries in public but sources say that the leading ladies are not too fond of each other, and the reason could be Bollywood's one of the most eligible bachelors Ranbir Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam