ലണ്ടനില്‍നിന്നെത്തിയ രണ്‍ബീറിന് 60000രൂപ പിഴയിട്ടു

ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ലണ്ടനില്‍ നിനിന്നും തിരിച്ച രണ്‍ബീര്‍ ഉച്ചയ്ക്ക് 12. 30ഓടെയാണ് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. പിന്നീട് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറത്തേയ്ക്കുപോകാനുള്ള വഴിയിലൂടെ പോകാന്‍ ശ്രമിച്ച രണ്‍ബീറിനെ കസ്റ്റംസ് പിടികൂടുകയും പരിശോധിയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് ബാഗില്‍ അനുവദനീയമായതിലും കൂടുതല്‍ വിദേശവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയത്- കസ്റ്റംബസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
പെര്‍ഫ്യൂമുകള്‍, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി ഒരുലക്ഷത്തോളം രൂപയുള്ള വിദേശ ഉല്‍പ്പന്നങ്ങലായിരുന്നുവത്രേ രണ്‍ബീറിന്റെ ബാഗില്‍ ഉണ്ടായിരുന്നത്. ഇതുമായി യാത്രക്കാര്‍ കസ്റ്റംസ് പരിശോധനയ്ക്കുശേഷം കടന്നുപോകേണ്ട വഴിയിലൂടെ പോകാതെ രണ്‍ബീര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള വഴിയിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു- കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗുകള്‍പരിശോധിച്ചശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 60,000 രൂപ രണ്‍ബീറിന് പിഴയിട്ടത്. തുടര്‍ന്ന് രണ്‍ബീര്‍ ഈ തുക അടയ്ക്കുകയും കൊണ്ടുവന്ന വസ്തുക്കളുമായി വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുകയും ചെയ്തു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ലണ്ടനില്‍ നിന്നും മടങ്ങിവരുകയാണെന്നാണ് രണ്‍ബീര്‍ അധികൃതരെ അറിയിച്ചത്. ഇതിന് മുമ്പ് ബിപാഷ ബസു, മിന്നിഷ ലംബ, ഗായകന്‍ മിക്ക സിങ്, മല്ലിക ഷെരാവത്തിന്റെ സഹോദരന്‍ വിക്രം ലംബ എന്നിവര്‍ക്കെല്ലാം ഇത്തരത്തില്‍ അനുവദനീയമായതിലും കൂടുതല്‍ വസ്തുക്കള്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് പിഴയടയ്‌ക്കേണ്ടിവന്നിട്ടുണ്ട്.


Click it and Unblock the Notifications











