എ ദില്‍ ഹെ മുഷ്‌ക്കില്‍ കണ്ട് രണ്‍ബീറിനെ കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞത്!
വിവാദങ്ങള്‍ക്കൊടുവില്‍ കരണ്‍ ജോഹര്‍ ചിത്രം എ ദില്‍ ഹെ മുഷ്‌ക്കില്‍ തിയറ്ററുകളിലെത്തിയപ്പോല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നുയരുന്നത്. ഐശ്വര്യര്യ റായിയും ആമിര്‍ ഖാനും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നതിനാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ ചര്‍ച്ചകള്‍ക്കിടവരുത്തിയിരുന്നു.
ചിത്രം കണ്ട ആമിര്‍ ഖാന്‍ പറയുന്നത് രണ്‍ബീര്‍ മികച്ച നടനാണെന്നാണ്. ഐശ്വര്യയും അനുഷ്‌ക്കയുമെല്ലാം നല്ല പ്രകടനം കാഴ്ച്ചവച്ചു. എ ദില്‍ ഹെ മുഷ്‌ക്കില്‍ എല്ലാവരും കാണണമെന്നും ആമിര്‍ പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ആമിര്‍ തന്റെ അഭിപ്രായം പങ്കു വച്ചത്.

രണ്ടു ദിവസം കൊണ്ട് 13 കോടിയാണ് ചിത്രം നേടിയത്. 70 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. എന്നാല്‍ റിലീസിനു മുന്‍പു തന്നേ വിവിധ വിതരണാവകാശങ്ങളില്‍ നിന്നുമായി 50 കോടി ചിത്രം നേടിയിരുന്നു


Click it and Unblock the Notifications











