»   » ഐശ്വര്യ റായും രണ്‍ബീര്‍ കപൂറും നൈറ്റ് ക്ലബ്ബില്‍ ആടിപ്പാടി !! അമിതാഭ് ആശങ്കയില്‍ ?

ഐശ്വര്യ റായും രണ്‍ബീര്‍ കപൂറും നൈറ്റ് ക്ലബ്ബില്‍ ആടിപ്പാടി !! അമിതാഭ് ആശങ്കയില്‍ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഐശ്വര്യ റായിനെയും രണ്‍ബീറിനെയും നൈറ്റ് ക്ലബ്ബില്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് അവരുടെ ആരാധകര്‍. ശരിയാണ് ഇവര്‍ മുംബൈയിലെ നൈറ്റ് ക്ലബ്ബില്‍ ആടി പാടുകയാണ്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ നൈറ്റ് ക്ലബ്ബിലെത്തിയതെന്നു മാത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും.

ചിത്രത്തിനു വേണ്ടി ഒരു ഗാനരംഗമായിരുന്നു ചിത്രീകരിച്ചത്. നൈറ്റ് ക്ലബ്ബിന്റെ അന്തരീക്ഷത്തില്‍ ചിത്രീകരിക്കേണ്ട ഗാനമായിരുന്നു അത്. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബീറും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

aishandranbir

ഇതറിഞ്ഞ അമിതാഭ്  ബച്ചന്‍ ആശങ്കപ്പെട്ടതിനാല്‍ കരണ്‍ജോഹര്‍ ഈ രംഗങ്ങള്‍ നീക്കിയതായും അറിയുന്നു. എന്നാല്‍ ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മരുമകളുടെ അഭിനയ ജീവിതത്തില്‍ ബച്ചന്‍ ഇടപെടില്ല എന്നുമുള്ള വാര്‍ത്തകളുമുണ്ടായിരുന്നു.

English summary
Aishwarya Rai Bachchan and Ranbir Kapoor are working for the first time in Ae Dil Hai Mushkil, and their fans are super excited about this unique pairing. Reportedly, the two are all set to shoot a dance sequence at a night club for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam