»   » സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

Posted By:
Subscribe to Filmibeat Malayalam

എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ട് സഞ്ജയ് ദത്തുമായുള്ള രണ്‍ബീറിന്റെ ഇടപാടിനെക്കുറിച്ച്. വ്യക്തമായ ധാരണകള്‍ ഇല്ലായിരുന്നുവെങ്കിലും എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി. ഇനി അത് മറച്ചു വെക്കാന്‍ ഇവര്‍ക്കു താല്‍പര്യമില്ല, എല്ലാം തുറന്നു പറയുകയാണ്.

രണ്‍ബീറിനെ നായകനാകി സഞ്ജയ് ദത്തിന്റെ ജീവിതം ക്യാമറയില്‍ പകര്‍ത്തുകയാണ് പ്ലാന്‍. സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാക്കണമെന്ന് നിര്‍മ്മാതാവായ രാജ്കുമാര്‍ ഹിരായനിയുടെ ആഗ്രഹമായിരുന്നു. കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്ത് സിനിമ കോ-പ്രെഡ്യൂസ് ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്.

സഞ്ജയ് ദത്തിന്റെ ജീവിതകഥ കുറെയെല്ലാം പകര്‍ത്തി കഴിഞ്ഞുവെന്നും 2016 ല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹിരാനി മാധ്യമങ്ങളോട് പറഞ്ഞു. നൂറിലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ച സഞ്ജയി ദത്ത് ബോളിവുഡില്‍ എന്നും നിറഞ്ഞു നിന്ന താരമായിരുന്നു. കോടി കണ്ണക്കിനു ആരാധക്കരാണ് ദത്തിന്റെ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

ഒരു സിനിമ എന്നതിലുപരി ഇന്ത്യയെ തന്നെ ഞെട്ടിച്ച ബെംഗളൂരൂ സ്‌ഫോടന കേസില്‍ ദത്തിന്റെ പങ്കിനെക്കുറിച്ച് അറിയുവാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. സ്‌ഫോടന കേസിലെ തന്റെ പങ്കിനെക്കുറിച്ച് ചിത്രത്തില്‍ തുറന്നു പറയാന്‍ സഞ്ജയ് തയ്യാറായിട്ടുണ്ട്.

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

2016 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ദത്തിന്റെ അനുഭവങ്ങളില്‍ ഒരുപാടു പേരുടെ കഥകള്‍ പറാനുണ്ട്.

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

സഞ്ജയ് ദത്തുമായി അടുത്ത സംസാരിച്ചപ്പോഴാണ് ഹിരാനിക്ക് ദത്തിന്റെ ജീവിതം പകര്‍ത്തണമെന്ന ആഗ്രഹം തോന്നുന്നത്.

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

എവിടെ തെറ്റുപറ്റി എന്നറിയില്ല, ഒന്നറിയൊ വിശ്വസ്തനായ ഒരു കുട്ടിയുടെ മനസാണ് സഞ്ജയ്ക്ക

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

തന്റെ ജീവിതം പകര്‍ത്താന്‍ കഴിവുള്ള നടനാണ് രണ്‍ബീര്‍ എന്നാണ് സഞ്ജയുടെ വിശ്വാസം. രണ്‍ബീറിനു പകരം ആരെയും വേണ്ട എന്നതും സഞ്ജയുടെ തീരുമാനമായിരുന്നു.

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

2016 ഫെബ്രുവരി മാസത്തില്‍ സഞ്ജയ് ജയിലില്‍ നിന്നും മോചിതമാവുകായണ്. അതിനു ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിഹ് ആരംഭിക്കുന്നത്.

സഞ്ജയ് ദത്തുമായി രണ്‍ബീറിനെന്താ ഇടപാട്

ബെംഗളൂരു സ്‌ഫോടന കേസില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുമെന്ന് കഴിഞ്ഞ ദിവസത്തില്‍ അറിയിച്ചു.

English summary
About Ranbir Kapoor & Sanjay Dutt's New Collaboration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam