»   » ഐശ്വര്യ റായിയുടെ കവിളില്‍ തൊടാന്‍ മടി തോന്നി,എന്തു പറ്റിയെന്നു അവര്‍ ചോദിച്ചു! രണ്‍ബീര്‍ പറയുന്നു...

ഐശ്വര്യ റായിയുടെ കവിളില്‍ തൊടാന്‍ മടി തോന്നി,എന്തു പറ്റിയെന്നു അവര്‍ ചോദിച്ചു! രണ്‍ബീര്‍ പറയുന്നു...

Posted By: Pratheeksha
Subscribe to Filmibeat Malayalam

തിയറ്ററുകളിലെത്തും മുന്‍പു തന്നെ ഒട്ടേറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രമാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌ക്കില്‍ .ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

ഐശ്വര്യ അഭിനയിച്ച ഇത്തരം രംഗങ്ങളില്‍ ബച്ചന്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചയാതും മറ്റുമുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. ഐശ്വര്യ റായ്‌യോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് രണ്‍ബീര്‍ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആ അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കുകയാണ് രണ്‍ബീര്‍...

രണ്‍ബീര്‍ അഭിമുഖത്തില്‍ പറഞ്ഞത്

ഐശ്വര്യയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതിനെ കുറിച്ചായിരുന്നു രണ്‍ബീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ വളരെ ലജ്ജാലുവായിരുന്നെന്ന് രണ്‍ബീര്‍ പറയുന്നു.

ഐശ്വര്യയുടെ കവിളില്‍ തൊടാന്‍ മടി തോന്നി

ഐശ്വര്യയുടെ കവിളുകളില്‍ തൊടാന്‍ ആദ്യം മടിച്ചു. ഇത് അഭിനയമാണെന്നും ശരിക്കു ചെയ്യണമെന്നും തനിക്ക് എന്തുപറ്റിയെന്നു ഐശ്വര്യ ചോദിച്ചതായും രണ്‍ബീര്‍ മുമ്പ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സംവിധായകന്‍ നിര്‍ദ്ദേശിച്ചതു പോലെ അഭിനയിക്കുകയായിരുന്നു.

രണ്‍ബീറിന്റെ പരാമര്‍ശത്തില്‍ അതൃപ്തി

രണ്‍ബീറിന്റെ പരാമര്‍ശം അതിരു കടന്നതാണെന്നും ഇത് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചെന്നുമുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. ഐശ്വര്യ അഭിനയിച്ച രംഗങ്ങളെ ഗൗരവപൂര്‍വ്വമായി എടുക്കുന്നില്ല, അതെല്ലാം അഭിനയത്തിന്റെ ഭാഗമാണ് .പക്ഷേ രണ്‍ബീറിന്റെ പരാമര്‍ശത്തെ അംഗീകരിക്കാനാവില്ലെന്നാണ് ബച്ചന്‍ കുടുംബം ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്.

അഭിമുഖം തെറ്റായി വ്യാഖാനിക്കപ്പെട്ടു

താന്‍ നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് രണ്‍ബീര്‍ പറയുന്നത്. തുറന്ന സംഭാഷണത്തെ പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തയാക്കുകയായിരുന്നു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചെന്നും താന്‍ വളരെയധികം ബഹുമാനിക്കുന്ന കഴിവുറ്റ നടിയാണ് ഐശ്വര്യയെന്നും രണ്‍ബീര്‍ പറഞ്ഞു .രണ്‍ബീറിന്റെ കുടുംബ സുഹൃത്തു കൂടിയാണ് ഐശ്വര്യ.

English summary
Actor Ranbir Kapoor has clarified a comment he made on “Ae Dil Hai Mushkil” co-star Aishwarya Rai Bachchan during an interview and said he respects her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam