»   » ഗോസിപ്പുകള്‍ക്ക് വിട, റണ്‍ബീര്‍ തന്റെ ഭാവി വധുവിനെ കുറിച്ച് വെളിപ്പെടുത്തി!

ഗോസിപ്പുകള്‍ക്ക് വിട, റണ്‍ബീര്‍ തന്റെ ഭാവി വധുവിനെ കുറിച്ച് വെളിപ്പെടുത്തി!

By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡില്‍ വിവാഹപ്രായമായി നില്‍ക്കുന്നവരില്‍ ഒരാളാണ് റണ്‍ബീര്‍ കപൂര്‍. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒത്തിരി ഗോസിപ്പുകള്‍ പുറത്ത് വന്നിട്ടുണ്ട്. റണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടുള്ള വാര്‍ത്തകളായിരുന്നു. എന്നാല്‍ പ്രണയത്തിലാണോ എന്ന കാര്യം ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.

അടുത്തിടെ ജഗ്ഗാ ജസൂസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. പ്രണയത്തിലാണ് പക്ഷേ വീട്ടുകാരും താനും ഒന്നിച്ച് കണ്ടുപിടിച്ച പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിക്കുന്നതെന്ന് റണ്‍ബീര്‍ പറഞ്ഞു. ലണ്ടനിലെ ഒരു അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നാണ് റണ്‍ബീര്‍ വിവാഹം കഴിക്കുന്നത്.

ranbirkapoor

വിവാഹം ചെയ്യാന്‍ തനിക്ക് ആരെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് റണ്‍ബീര്‍ പറഞ്ഞു. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും നടന്‍ പറഞ്ഞു. നേരത്തെ നടനുമായി ബന്ധപ്പെട്ട് ഒത്തിരി ഗോസിപ്പുകള്‍ പുറത്ത് വന്നതിന് ശേഷമാണ് നടന്റെ വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍.

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ റണ്‍ബീര്‍ കപൂര്‍. കത്രീന കൈഫാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സയാനി ഗുപ്തയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ജൂലൈ 14ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

English summary
Ranbir Kapoor Finally OPENS Up About The Woman He Will Marry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam