»   » ഒടുവില്‍ രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍: കത്രീനയുമായി പിരിഞ്ഞതെന്തിന് ?

ഒടുവില്‍ രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍: കത്രീനയുമായി പിരിഞ്ഞതെന്തിന് ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ദീര്‍ഘകാല പ്രണയജോടികളായിരുന്ന രണ്‍ബീര്‍ കപൂറും കത്രീന കൈഫും മാസങ്ങള്‍ക്കു മുമ്പ് വേര്‍ പിരിഞ്ഞെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ ഇതിനെ കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

ദീപിക പദുകോണുമായി രണ്‍ബീറിനുളള ബന്ധമാണ് വേര്‍പിരിയാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സി എന്‍ എന്‍ ന്യുസിനു അനുവദിച്ച അഭിമുഖത്തിലാണ് രണ്‍ബീര്‍ കത്രീനയെകുറിച്ചും തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ചുമെല്ലാം തുറന്നു സംസാരിച്ചത്...

പ്രിയപ്പെട്ട പ്രണയജോടികള്‍

ബോളിവുഡ് സിനിമയില്‍ ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും .മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. വേര്‍പിരിയാനുളള കാരണത്തെ കുറിച്ച് രണ്‍ബീര്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അതൊരു അടഞ്ഞ അധ്യായമാണെന്നും ഇതില്‍ പുതിയതൊന്നും പറയാനില്ലെന്നും കത്രീന വ്യക്തമാക്കിയിരുന്നു

സിഎന്‍എന്‍ അഭിമുഖം

സിഎന്‍എന്‍ ന്യുസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കത്രീനയുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ചു വെളിപ്പെടുത്തിയത്. കത്രീനയുമായുളള സൗഹൃദത്തിന് യാതൊരു ഉലച്ചിലും വന്നിട്ടില്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്. തന്റെ വ്യക്തി ജീവിതം തനിക്ക് പ്രിയപ്പെട്ടതാണ് . കത്രീനയുമായുള്ള ബന്ധം ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതില്‍ നെഗറ്റീവിറ്റി തിരയേണ്ട ആവശ്യമില്ലെന്നും രണ്‍ബീര്‍ പറയുന്നു.

കത്രീനയോടൊപ്പമുളള അഭിനയം

കത്രീനയോടൊപ്പമുളള അഭിനയത്തെ കുറിച്ചും രണ്‍ബീര്‍ വ്യക്തമാക്കി. കത്രീന ജോലിയോട് തികഞ്ഞ ആത്മാര്‍ത്ഥതയുളള നടിയാണെന്നും അവരോടൊപ്പമുളള അഭിനയം ഒരിക്കലും അരോചകമായി തോന്നിയിരുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ പിരിഞ്ഞെന്നുളള വാര്‍ത്ത വന്നതിനുശേഷമാണ് അനുരാഗ് ബാസുവിന്റെ ജഗ്ഗേ ജാസൂ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്‌

ഭാവിയില്‍

കത്രീനയോടൊപ്പം ഭാവിയിലും ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

English summary
This is not going very well the Ranbir Kapoor & Katrina Kaif fans out there. Their lovely fans have always wanted this relationship to work out but sadly, Katrina & Ranbir's love story couldn't witness a happy ending and a few months ago, the duo parted their ways

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam