»   » അതിഥി താരമാകാന്‍ രണ്‍ബീറിന് 15കോടി രൂപ!

അതിഥി താരമാകാന്‍ രണ്‍ബീറിന് 15കോടി രൂപ!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയ യുവനായകനാണ് രണ്‍ബീര്‍ കപൂര്‍. ആരാധകരുടെ പിന്തുണ ഏറുന്നതിനനുസരിച്ച് കപൂര്‍ കുടുംബത്തിലെ ഈ ഇളമുറക്കാരന്റെ പ്രതിഫലത്തുകയും കുത്തനെ ഉയരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രണ്‍ബീര്‍ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറുന്ന കാഴ്ചയാണ് ബോളിവുഡ് കാണുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു താരത്തിനും ലഭിച്ചിട്ടില്ലാത്ത പ്രശസ്തിയും താരമൂല്യവുമാണ് ഋഷി കപൂറിന്റെ പുത്രനായ രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഒരു ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കാനായി റെക്കോര്‍ഡ് തുക പ്രതിഫലം വാങ്ങിയ താരമെന്ന പേരും രണ്‍ബീറിന് സ്വന്തമായിരിക്കുന്നു. വിക്കി സിങ് സംവിധാനം ചെയ്യുന്ന റോയ് എന്ന ചിത്രത്തില്‍ അഥിഥി താരമായെത്താനായി രണ്‍ബീറിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 15 കോടി രൂപയാണത്രേ.

സൂപ്പര്‍താരങ്ങളൊന്നുമില്ലാത്ത ചിത്രത്തില്‍ അര്‍ജുന്‍ രാംപാലാണ് നായകനാകുന്നത്. അതുകൊണ്ടുതന്നെ താരപരിവേഷം കൂടിയ ഒരു നടന്റെ സാന്നിധ്യമുണ്ടായാല്‍ ചിത്രത്തിന് അത് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്യുമെന്ന ദീര്‍ഘദൃഷ്ടിയോടെയാണ് വിക്കി സിങ് രണ്‍ബീറിനെ വന്‍തുക കൊടുത്ത് അതിഥി താരമാക്കിയിരിക്കുന്നതെന്നാണ് ബോളിവുഡിലെ സംസാരം.

രണ്‍ബീറിനെ അതിഥി താരമാക്കാന്‍ പതിനഞ്ച് കോടി മുടക്കിയാലും അതൊരിക്കലും ഒരു നഷ്ടമാകില്ലെന്നാണ് ബോളിവുഡിലെ ബോക്‌സ് ഓഫീസ് നിരീക്ഷകര്‍ പറയുന്നത്. അടുത്തകാലത്ത് കുത്തനെ ഉയര്‍ന്ന രണ്‍ബീറിന്റെ കരിയര്‍ ഗ്രാഫ് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്.

English summary
Reports saying that Ranbir Kapoor has charged 15 crore for the new film Roy, in which he is doing a Cameo appearance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam