»   »  ഒരുമിച്ച് സമയം ചെലവഴിക്കുമെന്ന് രണ്‍ബീറും കത്രീനയും, എന്തിനെന്നല്ലേ!!!

ഒരുമിച്ച് സമയം ചെലവഴിക്കുമെന്ന് രണ്‍ബീറും കത്രീനയും, എന്തിനെന്നല്ലേ!!!

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പരസ്യമായിരുന്നു വേര്‍പിരിഞ്ഞ രണ്‍ബീര്‍ കപൂറിന്റേയും കത്രീന കൈഫിന്റേയും പ്രണയം ഇരുവരുടേയും ബന്ധം മാധ്യമങ്ങളുടെ തലക്കെട്ടുകളിലും പലപ്പോഴും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇരുവരും ചേര്‍ന്നഭിനയിക്കുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തയ്യാറാണെന്നറിയിച്ചതായാണ്. അനുരാഗ് ബസുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

Read also: ഞങ്ങള്‍ സുഹൃത്തുക്കള്‍, സുഹൃത്തുക്കളെന്നാല്‍.... സല്‍മാനെക്കുറിച്ച് ലുലിയ തുറന്നുപറയുന്നു

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരുമിച്ച് സമയം ചെലവഴിക്കണമെന്നുള്ള വിതരണക്കാരുടെ നിര്‍ദ്ദേശം ഇരുവരും സ്വീകരിച്ചുവെന്നാണ്. പ്രമോഷനിടെ ഇരുവരും പരസ്പരം ഒഴിവാക്കില്ലെന്നും വാക്കുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസ്‌നി യുടിവിയും അനുരാഗ് ബസുവും ചിത്രത്തിന്റെ പ്രമോഷനായാ വന്‍ തുകയാണ് ഇതിനകം തന്നെ ചെലവഴിച്ചിട്ടുള്ളത്.

തര്‍ക്കങ്ങള്‍ അവസാനിക്കുന്നുവോ

ബോളിവുഡിലെ നക്ഷത്ര പ്രണയിനികളായ രണ്‍ബീര്‍ കപൂറും ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരുമിച്ച് സമയം ചെലവിടാമെന്നറിയിച്ചത് വിതരണക്കാര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

സിനിമ വൈകിയതിന് പിന്നില്‍

താരങ്ങള്‍ വേര്‍പിരിഞ്ഞതോടെ ഒരുമിച്ചുള്ള സീനുകളില്‍ അഭിനയിക്കാന്‍ ഇരുവരും വിസമ്മതിച്ചത് സിനിമ വൈകിക്കുന്നതിനിടയാക്കി. 2014ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം 2015ല്‍ പുറത്തിറക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്.

തീരുമാനം അറിയിച്ചത് യോഗത്തില്‍

രണ്‍ബീറും കത്രീനയും അനുരാഗും, ഡിസ്‌നി യുടിവിയും പങ്കെടുത്ത യോഗത്തിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളായ
ഇരുവരും തീരുമാനറിയിച്ചത്.

വേര്‍പിരിയലിന് പിന്നില്‍

രണ്‍ബീറിന്റ മുന്‍ കാമുകി ദീപകയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമൊക്കെ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിന് കാരണമായെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

ആലിയ ഭട്ടിന്റെ പേരും

ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ഇരുവരും തമ്മിലുള്ള വേര്‍പിരിയലിന് ഇടയാക്കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Ranbir Kapoor and Katrina Kaif agree to spend time together to promote Jagga Jasoos. Ranbeer and Kathrina announced their decission in a meeting with director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam