»   » വേഷം മാറിയാലും ഇങ്ങനെ ഒര്‍ജിനല്‍ ലുക്ക് വരുമോ? സഞ്ജയ് ദത്തിന്റെ കാര്‍ബണ്‍ കോപ്പിയായി പ്രമുഖ നടന്‍ !!

വേഷം മാറിയാലും ഇങ്ങനെ ഒര്‍ജിനല്‍ ലുക്ക് വരുമോ? സഞ്ജയ് ദത്തിന്റെ കാര്‍ബണ്‍ കോപ്പിയായി പ്രമുഖ നടന്‍ !!

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയെന്നു പറഞ്ഞാല്‍ ഇങ്ങനെയാവാണം. പ്രശസ്തരുടെയും സിനിമ താരങ്ങളുടെയുമെല്ലാം ജീവിതകഥ പറയുന്ന പല സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയിലെ ലുക്ക്.

ബോളിവുഡിന്റെ പ്രിയതാരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമയിലാണ് രണ്‍ബീര്‍ കപൂര്‍ അഭിനയിക്കുന്നത്. ശരിക്കും നോക്കിയാല്‍ സഞ്ജയ് ദത്താണെന്നേ ആരും പറയു. അത്രയധികം വേഷപകര്‍ച്ചയാണത്. ആറു വേഷങ്ങളിലാണ് താരം അഭിനയിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രവും സഞ്ജയുടെ വേഷം രണ്‍ബീറിന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞിരുന്നു.

കാര്‍ബണ്‍ കോപ്പി തന്നെ

സഞ്ജയ് ദത്തിന്റെ കാര്‍ബണ്‍ കോപ്പി തന്നെയാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിനെ ഒറ്റനോട്ടത്തില്‍ മാത്രമല്ല, ശരിക്കും നോക്കിയാലും സഞ്ജയ് തന്നെയാണെന്നേ പറയു. സിനിമയുടെ ലോക്കേഷനില്‍ നിന്നും പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം അങ്ങനെ തന്നെയാണ്. അതേടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ജൂനിയര്‍ സഞ്ജയ് ദത്തിനെ.

അവിശ്വസിനിയമായ രൂപം

സിനിമയില്‍ വേഷപകര്‍ച്ചക്ക് ഇത്ര ഭംഗി കൊടുക്കാന്‍ കഴിയുമെന്ന് രണ്‍ബീര്‍ കപൂര്‍ തെളിയിച്ചിരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ വാലു നീണ്ട മുടിയും താടിയുമെല്ലാം അതുപോലെ തന്നെ വരുത്തി പുതിയൊരു അവതാരമായി മാറിയിരിക്കുകയാണ്.

സഞ്ജയ്‌യുടെ വേഷം ഇത്ര യോജിച്ച മറ്റാരുമില്ല

ഒരാളെ പോലെ കുറെ പേരുണ്ടാവുമെന്ന് പറയുന്നുണ്ടെങ്കിലും ഇത്രയധികം രൂപമാറ്റം വരുത്താന്‍ എല്ലാവര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.

ആറു വ്യത്യസ്ത വേഷങ്ങളില്‍

ചിത്രത്തില്‍ ആറു വ്യത്യസ്ത വേഷങ്ങളിലാണ് രണ്‍ബീര്‍ അഭിനയിക്കുന്നത്. ചെറുപ്പം മുതല്‍ അടുത്ത കാലത്ത് വരെയുള്ള വേഷങ്ങളിലും ഒന്നിനൊന്ന് മെച്ചത്തിലാണ് രണ്‍ബീര്‍ വേഷം നല്‍കിയിരിക്കുന്നത്.

ഇതാണ് സംവിധായകന്റെ മിടുക്ക്

രാജ്കുമാര്‍ ഹിരണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീറിന് അത്ഭുതകരമായ രൂപമാറ്റം നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു.

രണ്‍ബീറിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു അത്

കഠിനാദ്ധ്വാനം ചെയ്യുന്നതിലുടെ നേട്ടം നമുക്ക് കൈവരിക്കാനാവുന്നതാണ്. അങ്ങനെയാണ് രണ്‍ബീറും ഇത്രയധികം പ്രശംസ പിടിച്ചു പറ്റിയത്. സഞ്ജയുടെ വേഷം ചെയ്യുന്നതിനായി താരം വളരെയധികം കഠിനാദ്ധ്വാനം ചെയ്തിരുന്നു. ഇന്നലെ നടന്നൊരു പരിപാടിയില്‍ സംവിധായകന്‍ രണ്‍ബീറിന്റെ കഠിനാദ്ധ്വാനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

രണ്‍ബീറിനെക്കുറിച്ച് ഇത്രയുമേ പറയാനുള്ളു

രണ്‍ബീറിനെക്കുറിച്ച് തനിക്ക് ഒറ്റകാര്യം മാത്രമെ പറയാനുള്ളു. സഞ്ജയ് 20 വയസു മുതല്‍ 55 വയസു വരെ വ്യത്യസ്ത ലുക്കിലാണ് ജീവിച്ചിരുന്നത്. ആ വേഷങ്ങള്‍ അനുകരിക്കണമെങ്കില്‍ കുറച്ചൊന്നും കഷ്ടപ്പെട്ടാല്‍ പോരായിരുന്നു. അതിനായി രണ്‍ബീര്‍ വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് ക്ഷമയോടെ 5 മണിക്കൂര്‍ എങ്കിലും മേക്ക്്അപ്പിനായി സമയം കണ്ടെത്തുമായിരുന്നു. മാത്രമല്ല കൃത്യമായി 12 മണിക്കൂര്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു.

രണ്‍ബീറിന്റെ പ്രയത്‌നത്തില്‍ സന്തുഷ്ടനായി രാജ്കുമാര്‍ ഹിരനി

രണ്‍ബീര്‍ സിനിമക്കായി നല്‍കിയിരിക്കുന്ന അര്‍പ്പണ മനോഭാവത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നാണ് സംവിധായകന്‍ പറയുന്നത്. മാത്രമല്ല ഈ ചിത്രം നിര്‍മ്മിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു.

English summary
Ranbir Kapoor looks carbon copy of Sanjay Dutt in his new pictures from the sets of 'Dutt' biopic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam