»   » അയല്‍ രാജ്യക്കാരിയായ മഹീറ ഖാനൊടുള്ള റണ്‍ബീറിന്റെ അടുപ്പം, ദുബായില്‍ വെച്ച് കണ്ടപ്പോള്‍, ചിത്രങ്ങള്‍

അയല്‍ രാജ്യക്കാരിയായ മഹീറ ഖാനൊടുള്ള റണ്‍ബീറിന്റെ അടുപ്പം, ദുബായില്‍ വെച്ച് കണ്ടപ്പോള്‍, ചിത്രങ്ങള്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവതാരം റണ്‍ബീര്‍ കപൂറിന്റെ പ്രണയവും സൗഹൃദവും എന്നും ബോളിവുഡ് സിനിമാ ലോകം ചര്‍ച്ച ചെയ്യാറുണ്ട്. ദീപിക പദുക്കോണിനോടും കത്രീനയോടും റണ്‍ബീര്‍ കാണിച്ച അടുപ്പം സൗഹൃദത്തിനപ്പുറമാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടുപിടിത്തം.

അടുത്തിടെ ജഗ്ഗാ ജസൂസിന്റെ പ്രചരണ പരിപാടിക്കിടെ റണ്‍ബീര്‍ തുറന്ന് പറയുകയുണ്ടായി. കത്രീനയും ദീപികയും തനിക്ക് നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തമ്മില്‍ തനിക്ക് വ്യത്യാസമില്ലെന്നും റണ്‍ബീര്‍ പറഞ്ഞു.

mahira-03

റണ്‍ബീറിന്റെ അടുത്ത സുഹൃത്താണ് പാകിസ്താനി സ്വദേശിനിയായ മഹീറ ഖാന്‍. ഇരുവരും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ ദുബായില്‍ ഇവന്റില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള റണ്‍ബീറിന്റെയും മഹീറയുടെയും ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

mahira

മഹീറ എപ്പോഴും റണ്‍ബീറിനെ കുറിച്ച് തുറന്ന് പറയാറുണ്ട്. ബോളിവുഡിലെ ബ്രില്യന്റ് ആക്ടറാണെന്ന് നടി പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി റണ്‍ബീറിനോടുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ചും നടി മഹീറ ഖാന്‍ തുറന്ന് പറഞ്ഞത്.

English summary
Ranbir Kapoor Really Likes Mahira Khan; Keeps Meeting Her Abroad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam