»   » സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് രണ്‍ബീര്‍ കപൂറിന് പറയാനുള്ളത് ഇങ്ങനെയാണ്

സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് രണ്‍ബീര്‍ കപൂറിന് പറയാനുള്ളത് ഇങ്ങനെയാണ്

Posted By:
Subscribe to Filmibeat Malayalam

താരമൂല്യം  പ്രവര്‍ത്തനമികവിന് അനുസരിച്ചാണ്. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ തന്റെ പുതിയ സിനിമയിലുടെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിലാണ് നായകനായി രണ്‍ബീര്‍ അഭിനയിക്കുന്നത്.

എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടാണ് പുറത്തിറങ്ങുക. എന്നാല്‍ തന്റെ ചിത്രത്തില്‍ അങ്ങനെ ഒന്നും കേള്‍ക്കേണ്ടി വരില്ലെന്നാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിരനി പറയുന്നത്. ഇതിനോടകം ചിത്രത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ചിത്രത്തെക്കുറിച്ച് രണ്‍ബീറിന്റെ വാക്കുകളിലുടെ സഞ്ജയുമായുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാം.

രണ്‍ബീറിന്റെ വാക്കുകള്‍

ചിത്രത്തെക്കുറിച്ച് രണ്‍ബീറിന്റെ വാക്കുകളില്‍ നിന്നും അതിനോടുള്ള താല്‍പര്യം വ്യക്തമാകും. രണ്‍ബീര്‍ സഞ്ജയ് ദത്തിനെ അതുപോലെ തന്നെ പിന്തുടരാനുള്ള ശ്രമത്തിലാണ് ചിത്രത്തിലുടെ. മാത്രമല്ല അതിനായി താരം ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും ഹിരനി പറയുന്നു.

കഥയില്‍ മാറ്റം വരുത്താന്‍ സഞ്ജയ് തയ്യാറയിരുന്നില്ല

34 വയസുള്ള താരം വിവേകത്തോടെ തന്നെ ചിത്രം ഏറ്റെടുക്കുകയായിരുന്നു. സഞ്ജയ് ദത്ത് കഥ കേട്ടപ്പോള്‍ അതില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈര്യത്തോടെയാണ് ചിത്രത്തെ അദ്ദേഹം കാണുന്നതെന്നും സംവിധായകന്‍ പറയുന്നു.

സഞ്ജയ് ദത്തിനെക്കുറിച്ചു രണ്‍ബീര്‍

ദത്ത് വളരെ സംഭവബഹുലമായതും ആരെയും മോഹിപ്പിക്കുന്ന തരത്തിലാണ് സ്‌ക്രീനിനു മുന്നില്‍ വരുന്നതെന്നും ഒരാള്‍ക്ക് എങ്ങനെയാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇതുപോലെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം പറയുന്നു. അത് പകര്‍ത്തണമെങ്കില്‍ 100 പ്രവാശ്യമെങ്കിലും ജനിക്കണമെന്നാണ് രണ്‍ബീര്‍ പറയുന്നത്.

സഞ്ജയ് കുട്ടികളെ പോലെയാണ്

സഞ്ജയ് കുട്ടികളെ പോലെയാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും താരം പോസിറ്റിവായിട്ടാണ് ചിന്തിക്കാറുള്ളതെന്നും എപ്പോഴും കരുത്തനായിട്ടാണ് ജീവിക്കുന്നതെന്നും രണ്‍ബീര്‍ പറയുന്നു.

സിനിമയെക്കുറിച്ച്

സഞ്ജയുടെ ജീവിതം പറയുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലെന്നാണ് രാജ്കുമാര്‍ ഹിരനി പറയുന്നത്. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
These sweet revelations by Ranbir Kapoor about Sanjay Dutt prove that everything is okay between them.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam